ടെഹ്റാന്: ഇറാനില്‍ മഹ്സ അമിനിയുടെ മരണത്തില്‍ ഹിജാബിനെതിരെ പ്രതിഷേധിച്ച 20കാരിക്ക് നേരെ സുരക്ഷസേനയുടെ വെടിവെപ്പ്. മുഖത്തും നെഞ്ചിലും വെടിയേറ്റ ഹാദിസ് നജാഫി തല്‍ക്ഷണം കൊല്ലപ്പെട്ടു.
നജാഫിയുടെ മുഖത്തും,നെഞ്ചിലും,കഴുത്തിലുമായി ആറ് വെടിയുണ്ടകളാണ് ഏറ്റത്. ഇസ്ലാമിക നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്കുള്ള താക്കീതെന്ന് ആക്രോശിച്ചാണ് സുരക്ഷാ സേന മറ്റ് പ്രതിഷേധക്കാര്‍ക്ക് മുന്നിലിട്ട് യുവതിയെ കൊന്നതെന്നാണ് റിപ്പോര്‍ട്ട്. മഹ്സയുടെ മരണത്തില്‍ പ്രതിഷേധിച്ച് നഗരത്തില്‍ മുടി മുറിച്ച് പ്രതിഷേധിച്ച് വൈറലായ യുവതിയാണ് നജാഫി. ഹാദിസിന്റെ മുടിമുറിയ്ക്കുന്ന വീഡിയോ ഏറെ വൈറലായിരുന്നു.
മുഖം ശരിയായി മറച്ചില്ലെന്ന പേരില്‍ സദാചാര പോലീസ് അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് ടെഹ്റാനിലെ റീ എഡ്യുക്കേഷന്‍ ക്ലാസ് എന്ന തടങ്കല്‍ കേന്ദത്തിലെത്തിച്ച് അഹ്സയെ ക്രൂരമര്‍ദ്ദനത്തിനിരയാക്കുകയായിരുന്നു. പിന്നീട് അഹ്സ മരിക്കുകയായിരുന്നു. ഇതിന് പിന്നാലെ വനിതകള്‍ ഹിജാബ് വിരുദ്ധപോരാട്ടങ്ങള്‍ക്ക് തുടങ്ങിയത്. ഹിജാബിനെതിരെ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ 1,200 പേരെ ഇതുവരെ അറസ്റ്റ് ചെയ്തെന്നാണ് റിപ്പോര്‍ട്ട്. 41ല്‍ അധികം പേര് കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: