വാഷിംഗ്ടണ്‍:പാകിസ്ഥാന് എഫ്-16 യുദ്ധവിമാനം നല്‍കുന്നതിന് 45 കോടി ഡോളര്‍ ധനസഹായം നല്കിയ അമേരിക്കയുടെ നടപടിയെ തുറന്നെതിര്‍ത്ത് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. യുഎസും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഒരിക്കലും അമേരിക്കന്‍ താല്പര്യത്തെ സഹായിക്കില്ലെന്നും ജയശങ്കര്‍ തുറന്നടിച്ചു. വാഷിംഗ്ടണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തന്നെയായിരുന്നു ജയശങ്കറിന്റെ ഈ തുറന്ന വിമര്‍ശനം.
ആണവ സുരക്ഷയും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനവും ശക്തിപ്പെടുത്താന്‍ എന്ന് അവകാശപ്പെട്ടാണ് ബൈഡന് ഈ സഹായം പാകിസ്ഥാന് നല്‍കുന്നത്. “ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് താങ്കള്‍ ഒരാളെയും വിഡ്ഡിയാക്കുന്നില്ല. ഒരു അമേരിക്കന്‍ നയതന്ത്രവിദഗ്ധനോട് സംസാരിക്കുകയാണെങ്കില്‍, നിങ്ങള്‍ ചെയ്ത കാര്യം യഥാര്‍ത്ഥത്തില്‍ എന്താണെന്ന് ഞാന്‍ മനസ്സിലാക്കിക്കൊടുക്കുമായിരുന്നു. എഫ്-16 വിമാനം പാകിസ്ഥാന് തീവ്രവാദത്തെ എതിര്‍ക്കാന്‍ കൊടുക്കുന്നു എന്ന് നിങ്ങള്‍ പറയുന്നു. പക്ഷെ എല്ലാവര്‍ക്കുമറിയാം ഈ എഫ്-16 ആര്‍ക്ക് നേരെയാണ് തിരിച്ചുവെയ്ക്കുന്നതെന്നും അതിന്റെ ഉപയോഗം എന്താണെന്നും. “- ഇന്ത്യയുടെ ആശങ്കകള്‍ മറയില്ലാത്തെ ഉയര്‍ത്തി വിദേശകാര്യമന്ത്രി ജയശങ്കര്‍ പറഞ്ഞു. പാകിസ്ഥാന് ഇന്ത്യയ്ക്ക് നേരെയാണ് ഈ എഫ്-16 ഉപയോഗിക്കുക എന്ന സത്യം മറയില്ലാതെ ജയശങ്കര്‍ തുറന്നടിച്ച് പറഞ്ഞത് വലിയ വാര്‍ത്തയായിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ച ഇന്ത്യയുടെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ഇന്ത്യയുടെ ഈ ആശങ്ക അമേരിക്കയുടെ പ്രതിരോധസെക്രട്ടറി ലോയ്ഡ് ഓസ്റ്റിനെ ധരിപ്പിച്ചിരുന്നു.
“ഈ ബന്ധം പാകിസ്ഥാനും ഗുണം ചെയ്യില്ല, അമേരിക്കന്‍ താല്പര്യങ്ങള്ക്കും ഗുണകരമാവില്ല. “- അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിച്ച ഒരു യോഗത്തില്‍ ജയശങ്കര്‍ പറഞ്ഞു. നേരത്തെ പാകിസ്ഥാന് എഫ്-16 വിമാനം കൊടുക്കേണ്ടെന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചിരുന്നു. ഈ തീരുമാനം തിരുത്തിയാണ് എഫ്-16 പാകിസ്ഥാന് നല്കാന് ജോ ബൈഡന് തീരുമാനിച്ചത്. ഇതിനായി 45 കോടി ഡോളര്‍ ധനസഹായം പാകിസ്ഥാന് അനുവദിക്കുകയും ചെയ്തു. 2018ല്‍ ട്രംപ് പാകിസ്ഥാനുള്ള എല്ലാവിധ പ്രതിരോധ,സുരക്ഷാ സഹായങ്ങളും നിര്‍ത്തിവെച്ചതായിരുന്നു. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന് അമേരിക്കയുടെ പങ്കാളിയല്ലെന്ന് പ്രസ്താവിച്ചായിരുന്നു ട്രംപിന്റെ ഈ നടപടി. എന്നാല്‍ ഈ തീരുമാനം അട്ടിമറിക്കുക വഴി അമേരിക്ക ഇന്ത്യയ്ക്ക് ഒരു സന്ദേശം നല്കുകയല്ല, പകരം പാകിസ്ഥാനുമായുള്ള പ്രതിരോധ പങ്കാളിത്തം വീണ്ടും പുതുക്കുകയാണ് ചെയ്തത്.
ഇത് ഏറ്റവും അമ്പരപ്പിക്കുന്ന തീരുമാനമായിപ്പോയെന്ന് തുര്‍ക്കി ഉള്‍പ്പെടെ ഒട്ടേറെ ലോകരാഷ്ട്രങ്ങള്‍ പ്രതികരിച്ചു. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത ഭീകരാക്രമണത്തില്‍ പങ്കെടുത്ത തീവ്രവാദസംഘത്തെ പിന്തുണച്ച രാജ്യമാണ് പാകിസ്ഥാന്. പാകിസ്ഥാന്റെ തീവ്രവാദത്തിനെതിരെ സംസാരിക്കുകയും മറുവശത്ത് ആയുധക്കച്ചവടത്തിലൂടെ ലാഭം കൊയ്യുകയും ചെയ്യുന്ന ഇരട്ടത്താപ്പിനെതിരെ ഇന്ത്യ ഈയിടെ സ്വരം കടുപ്പിച്ചിട്ടുണ്ട്. പാകിസ്ഥാന് എഫ്-16 യുദ്ധവിമാനം നല്‍കുന്നതിന് 45 കോടി ഡോളര്‍ ധനസഹായം നല്കിയ അമേരിക്കയുടെ നടപടിയെ തുറന്നെതിര്‍ത്ത് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. യുഎസും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഒരിക്കലും അമേരിക്കന്‍ താല്പര്യത്തെ സഹായിക്കില്ലെന്നും ജയശങ്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: