കണ്ണൂര്‍: കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ള സ്ഥാപനങ്ങളില്‍ പോലീസ് റെയ്ഡ്. താണയിലുള്ള ബി മാര്‍ട്ടുമായി ബന്ധപ്പെട്ട സ്വകാര്യ സ്ഥാപനങ്ങളിലാണ് ടൗണ്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം റെയ്ഡ് നടത്തുന്നത്. ഈ സ്ഥാപനത്തിന്റെ ചില പാര്‍ട്ണര്‍മാര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് റെയ്ഡ്.
മട്ടന്നൂരിലെ മറ്റ് സ്ഥലങ്ങളിലും പോലീസ് റെയ്ഡ് നടത്തുമെന്നാണ് സൂചന. കണ്ണൂര്‍ എസിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് റെയ്ഡ്. ബിസിനസിന് ആവശ്യമായ പണത്തിന്റെ ഉറവിടം, പണം തീവ്രവാദ പ്രവര്‍ത്തനത്തിനായി വിനിയോഗിക്കുന്നുണ്ടോ, എന്നീ കാര്യങ്ങള്‍ കണ്ടെത്തുന്നതിനായാണ് റെയ്ഡ് നടത്തുന്നത്.പരിശോധനയില്‍ ലാപ്ടോപ്, ഫോണ്‍ എന്നിവ പിടിച്ചെടുത്തു.
കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ കണ്ണൂരില്‍ വ്യാപകമായ അക്രമങ്ങളാണ് മതതീവ്രവാദികള്‍ അഴിച്ചുവിട്ടത്.കണ്ണൂരില്‍ ഭീകര പ്രവര്‍ത്തനത്തിന് പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിടുന്നുവെന്നതിന്റെ സൂചനയായാണ് ഇതിനെ കണക്കാക്കുന്നത്. ഇതിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ കണ്ടെത്തി നിര്‍ണ്ണായക രേഖകള്‍ കണ്ടെത്താനാണ് റെയ്ഡ്.
ഹര്‍ത്താല്‍ ദിനത്തില്‍ കെ.എസ്.ആര്.ടി.സി ബസുകള്‍ക്ക് നേരെ നടന്ന അക്രമങ്ങളില്‍ 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 170 പേരെ അറസ്റ്റ് ചെയ്തു. 368 പേരെയാണ് കരുതല്‍ തടങ്കലില്‍വെച്ചത്. കണ്ണൂര്‍ സിറ്റിയിലാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 28 കേസുകളാണ് കണ്ണൂരിലുള്ളത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പേരെ കരുതല്‍ തടങ്കലില്‍ വെച്ചത്. 118 പേരെയാണ് തടങ്കലില്‍വെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: