കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി അധ്യക്ഷന്‍ ജെ.പി.നദ്ദ. കേരളത്തില്‍ അഴിമതിയും അരാജത്വവും വാഴുകയാണെന്ന് അദേഹം വിമര്‍ശിച്ചു. രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിന് എത്തിയ അദേഹം കോട്ടയത്ത് പ്രധാന് മന്ത്രി ആവാസ് യോജന പദ്ധതി ഗുണഭോക്താക്കളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പോലും അഴിമതിയില്‍ നിന്ന് മുക്തമല്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. സ്വര്‍ണക്കടത്ത് കേസ് അഴിമതിയുടെ ഉദാഹരണമാണ്. അക്രമങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിക്കുന്നു.ഭീകരവാദികള്‍ കേരളത്തില്‍ ശക്തിപ്പെടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബി ജെ പി പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന സ്ഥിതിയാണ് കേരളത്തിലെന്നും അദ്ദേഹം ആരോപിച്ചു. ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവേചനങ്ങളില്ലാത്ത വികസനമാണ് രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്.കേരളത്തില്‍ ഭവന രഹിതരായ രണ്ടു ലക്ഷം പേര്‍ക്ക് വീട് നല്‍കുകയാണ് ലക്ഷ്യം.നാട്ടിലെ ഏറ്റവും പാവപ്പെട്ടവരിലേക്കാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ പദ്ധതികള്‍ എത്തുന്നത്.വികസനത്തിന് കേന്ദ്ര സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: