കോട്ടയം : കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പോലും അഴിമതിയില്‍നിന്നു മുക്തമല്ല, സ്വര്‍ണ്ണക്കടത്ത് കേസ് അതിന് ഉദാഹരണമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. സംസ്ഥാനത്ത് അക്രമങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചു വരികയാണെന്നും നദ്ദ കുറ്റപ്പെടുത്തി. കോട്ടയത്ത് പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതി ഗുണഭോക്താക്കളുടെ സംഗമം ഉദ്ഘാടനം സംസാരിക്കവേയാണ് ഇത്തരത്തില്‍ ബിജെപിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയത്.
കേരളത്തില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുകയാണ്. സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന സ്ഥിതിയാണിപ്പോള്‍ ഉള്ളത്. അഴിമതിമുക്തമായ വികസനം ഉറപ്പാക്കാന്‍ കേരളം ബിജെപിക്കൊപ്പം നില്‍ക്കണമെന്നും നദ്ദ ആവശ്യപ്പെട്ടു.
വിവേചനങ്ങളില്ലാത്ത വികസനമാണ് രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. കേരളത്തില്‍ ഭവന രഹിതരായ രണ്ടു ലക്ഷം പേര്‍ക്ക് വീട് നല്‍കാനാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി ലക്ഷ്യമിടുന്നത്. നാട്ടിലെ ഏറ്റവും പാവപ്പെട്ടവരിലേക്കാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ പദ്ധതികള്‍ എത്തുന്നത്. നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്നും മോദി പറഞ്ഞു.
ക്ഷേമ ആനുകൂല്യങ്ങള്‍ വിവേചനങ്ങളില്ലാതെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. ജന്‍ ഔഷധി, കിസാന്‍ സമ്മാന്‍ നിധി തുടങ്ങി നിരവധി പദ്ധതികള്‍ ജനകീയമാണ്. ജനിതകരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ വളരെ കുറഞ്ഞ വിലയ്ക്കാണ് ജന്‍ ഔഷധികള്‍ വഴി നല്‍കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതി ഗുണഭോക്താക്കളായ 500 പേര്‍ക്ക് പ്രധാനമന്ത്രിയുടെ ഉപഹാരം എന്ന നിലയില്‍ സീലിങ് ഫാനുകളും നദ്ദ സമ്മാനിച്ചു. സംസ്ഥാനത്തെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് ജെപി നദ്ദ കേരളത്തിലെത്തിയത്. രാവിലെയോടെ കൊച്ചി വിമാനത്താളത്തില്‍ എത്തിയ അദ്ദേഹത്തിന് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്.തുടര്‍ന്ന് അദ്ദേഹം ചെങ്ങമനാട് ശ്രീരംഗം ഓഡിറ്റോറിയത്തില്‍ പ്രധാനമന്ത്രിയുടെ മന് കി ബാത്ത് പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: