കൊട്ടാരക്കര: മുട്ടറ സരസ്വതി വിലാസം ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ആന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നൂറു വര്‍ഷത്തിന്റെ നിറവില്‍.
ശതാബ്ദി ആഘോഷങ്ങള്‍ നാളെ ആരംഭിക്കും. രാവിലെ 11ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. 1920 ല്‍ മുട്ടറ സരസ്വതി വിലാസം വെര്ണാക്കുലര് െ്രെപമറി സ്കൂള്‍ എന്ന പേരിലാണ് ആരംഭിച്ചത്. മുട്ടറ തോട്ടുപുറത്തു എം.നാരായണപിള്ളയായിരുന്നു സ്കൂള്‍ സ്ഥാപകന്‍. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളാണ് വാര്‍ഷിക ഭാഗമായി ഒരുക്കിയിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേല്‍ അധ്യക്ഷനാകും. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യപ്രഭാഷണവും ജില്ലാ പഞ്ചായത്തംഗം ജയശ്രീ വാസുദേവന്‍പിള്ള ലോഗോപ്രകാശനവും നിര്‍വ്വഹിക്കും. ശതാബ്ദി മന്ദിരനിര്‍മാണം, സെമിനാറുകള്‍, കലാ സാംസ്കാരിക പരിപാടികള്‍, സ്കൂള്‍ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടക്കുമെന്ന് ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ എസ് ശ്രീനിവാസന്, വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ വി പ്രിയ, ഹെഡ്മിസ്ട്രസ് കെ.ഐ.സൂസമ്മ, പിടിഎ പ്രസിഡന്റ് ജി.പി. സജിത്കുമാര്‍, ശാന്തകുമാര്‍, എ അജയകുമാര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: