ഹരിദ്വാര്‍: മുതിര്‍ന്ന ബിജെപി നേതാവിന്റെ മകന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ പിതാവിനെയും സഹോദരനെയും ബിജെപി പുറത്താക്കി. പ്രതിയായ പുല്‍കിത് ആര്യയുടെ അറസ്റ്റിനെ തുടര്‍ന്ന് പിതാവും ബിജെപി നേതാവുമായ വിനോദ് ആര്യയെയും പ്രതിയുടെ സഹോദരനും പാര്‍ട്ടി അംഗം കൂടിയായ അങ്കിത് ആര്യയെയുമാണ് പുറത്താക്കിയത്. റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന 19 കാരിയായ പുല്‍കിത് ആര്യയെ കൊലപ്പെടുത്തിയ സംഭവം പുറത്തുവന്നതിനു പിന്നാലെ ഉത്തരഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ റിസോര്‍ട്ട് ഇടിച്ചു പൊളിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമിയുടെ ഉത്തരവിനെത്തുടര്‍ന്ന് റവന്യൂ ജീവനക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് റിസോര്‍ട്ട് ഒറ്റരാത്രികൊണ്ട് പൊളിക്കുകയായിരുന്നു. ഉത്തരഖണ്ഡ് മുന്‍ മന്ത്രികൂടിയാണ് വിനോദ് ആര്യ.
ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ ഋഷികേശിനടുത്തുള്ള റിസോര്‍ട്ടില്‍ വെച്ച് യുവ റിസപ്ഷനിസ്റ്റിനെ കൊലപ്പെടുത്തിയ കേസിലാണ് പുല്‍കിത് ആര്യ അറസ്റ്റിലായത്. പ്രധാന പട്ടണമായ ഋഷികേശില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് റിസോര്‍ട്ട്. പുല്‍കിത് ആര്യ, റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്കര്‍, അസി. മാനേഷര്‍ അങ്കിത് ഗുപ്ത എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. ആറു ദിവസം മുന്‍പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കനാലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. റിസോര്‍ട്ടില്‍ എത്തിയവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതാണ് കൊലയ്ക്കു കാരണമെന്നാണു സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: