എസ്. ദേവീദാസ്
എങ്ങനെ ഒരു വസ്തുതയെ വളച്ചൊടിക്കാം എന്നതിന്റെ മകുടോദാഹരണമാണ് ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്ത. ‘ഗവര്‍ണര്‍ റബ്ബര്‍ സ്റ്റാമ്പല്ല, കടുത്ത നടപടി വേണം’ എന്ന 21-ാം തീയതിയിലെ ജന്മഭൂമി മുഖപ്രസംഗത്തെ തെറ്റായി വ്യാഖ്യാനിച്ചാണ് ‘പ്രതിസന്ധി ഒഴിവാക്കേണ്ടത് ഗവര്‍ണര്‍ എന്ന് ജന്മഭൂമിയും’ എന്ന തലക്കെട്ടിലുള്ള വാര്‍ത്ത ദേശാഭിമാനി സൃഷ്ടിച്ചിരിക്കുന്നത്. പിണറായി വിജയന് സര്‍ക്കാരിന്റെ നിയമവിരുദ്ധ നടപടികളെക്കുറിച്ച് എഴുതിയ ഒരു മികച്ച മുഖപ്രസംഗമായിരുന്നു ജന്മഭൂമിയില് വന്നത്. പിണറായി വിജയനെ പോലൊരാള്‍ സ്വന്തം നിലയ്ക്ക് രാജിവച്ചൊഴിയുമെന്ന് കരുതാനാകില്ലെന്നും അതിനാല്‍ ഉചിതമായ നടപടി ഗവര്‍ണ്ണറുടെ ഭാഗത്തു നിന്ന് ഉണ്ടാവുമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞാണ് മുഖപ്രസംഗം അവസാനിക്കുന്നത്. ഇതിനെയാണ് ദേശാഭിമാനി വളച്ചൊടിച്ച് തെറ്റിധാരണ പരത്തുന്ന തരത്തില്‍ വാര്‍ത്തയാക്കിയത്. ജന്മഭൂമി മുഖപ്രസംഗത്തിലൂടെ കൃത്യമായി പറഞ്ഞ നിലപാടിനെ ഇങ്ങനെ അന്തസാര ശൂന്യമായി വ്യാഖ്യനിക്കാന്‍ സൃഗാല ബുദ്ധികള്‍ക്ക് മാത്രമേ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: