തിരുവനന്തപുരം : എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയ പ്രതി പിടിയില്‍. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് മണ്‍വിള സ്വദേശിയായ ജിതിനാണ് പിടിയിലായത്. ആക്രമണം നടന്ന് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പ്രതി ക്രൈംബ്രാഞ്ചിന്റെ പിടിയിലാകുന്നത്.
യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്. എകെജി സെന്ററിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ ഇതുമായി ബന്ധമില്ലെന്ന് കോണ്‍ഗ്രസ്സിലെ പ്രമുഖ നേതാക്കള്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര കേരളത്തില്‍ തുടരുന്നതിനിടെ എകെജി സെന്ററിന് നേരെ പടക്കം എറിഞ്ഞത് യൂത്ത് കോണ്‍ഗ്രസാണെന്ന അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന കോണ്‍ഗ്രസ്സിന് തിരിച്ചടിയാകും.
കഴിഞ്ഞ ജൂലൈ 30 ന് അര്‍ധരാത്രിയിലാണ് എകെജി സെന്ററിന് നേരെ പടക്കമേറുണ്ടായത്. സ്കൂട്ടറില്‍ ഒരാള്‍ വന്ന് പടക്കമെറിയുന്ന എകെജി സെന്ററിലെ സിസിടിവി ദൃശ്യം ലഭിച്ചെങ്കിലും ആളെകണ്ടെത്താന്‍ സാധിച്ചിരുന്നില്ല, ഇതില്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയരുകയും ച്യെയ്തിരുന്നു. . പ്രതി സഞ്ചരിച്ചെന്ന സംശയിക്കുന്ന മോഡല്‍ ഡിയോ സ്കൂട്ടര്‍ ഉടമകളെ മുഴുവന്‍ ചോദ്യം ചെയ്തു. പടക്കക്കച്ചടവക്കാരെ വരെ ചോദ്യം ചെയ്തു.
ഒടുവില്‍ എകെജി സെന്ററിന് കല്ലെറിയുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പോസ്റ്റിട്ട യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇത് വിവാദമായതോടെ യുവാവിനെ വിട്ടയച്ച് തലയൂരി പൊലീസ്. സുരക്ഷയിലുണ്ടായിരുന്ന ഏഴ് പൊലീസുകാരില്‍ അഞ്ച് പേര് സംഭവം നടക്കുമ്പോള്‍ തൊട്ടടുത്ത ഹസ്സന്മരയ്ക്കാര് ഹാളില്‍ വിശ്രമത്തിലായിരുന്നു. മൂന്നാം നിലവരെ പ്രകമ്പനം കൊണ്ടുവന്ന് പറയുന്ന സ്ഫോടന ശബ്ദം തൊട്ടടുത്തുണ്ടായിരുന്ന പൊലീസുകാര്‍ പോലും അറിഞ്ഞില്ലെന്നാണ് മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: