ന്യൂദല്‍ഹി : പാലാ എംഎല്‍എ മാണി സി കാപ്പന് വധ ഭീഷണി മുഴക്കിയെന്ന് ആരോപണവുമായി മുംബൈ വ്യവസായി. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈ ബോറിവില്ലി കോടതിയില്‍ കേസ് പരിഗണിക്കവേ ഭീഷണിപ്പെടുത്തിയെന്ന് മുംബൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ദിനേശ് മേനോനാണ് പരാതി ഉന്നയിച്ചത്.
തിങ്കളാഴ്ച കോടതിയില്‍ കേസ് പരിഗണിക്കാന്‍ എത്തിയപ്പോള്‍ മാണി സി കാപ്പന് ഭീഷണിപ്പെടുത്തിയത് എന്നാണ് പരാതിക്കാരന് പറയുന്നത്. കോടതി പിരിഞ്ഞതിന് പിന്നാലെ വരാന്തയില്‍ വച്ച് കേസ് വേഗം സെറ്റില്‍ ചെയ്തില്ലെങ്കില്‍ നാട്ടില്‍ എത്തിയാല്‍ തട്ടിക്കളയുമെന്ന് തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ മുംബൈ പോലീസില്‍ പരാതി നല്‍കുമെന്നും ദിനേശ് മേനോന് അറിയിച്ചു.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ദിനേശ് നല്കിയ പരാതിയില്‍ മാണി സി കാപ്പന് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം നല്കി മാണി സി കാപ്പന് 3.25 കോടി രൂപ തട്ടിയെന്നാണ് ഇയാളുടെ പരാതി.
ദിനേശ് മേനോന്റെ പരാതിയില്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി മാണി സി കാപ്പനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്േ്രടറ്റ് കോടതി മാണി സി കാപ്പനെതിരെ കേസെടുത്തത്. എന്നാല്‍ പിന്നീട് ഈ കേസിലെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഇത് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിനേശ് മേനോന് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: