ബംഗാള്‍: പശ്ചിമ ബംഗാള്‍ എസ്എസ്സി റിക്രൂട്ട്മെന്റ് അഴിമതി കേസില്‍ പശ്ചിമ ബംഗാള്‍ മുന്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിക്കും, അര്‍പ്പിത മുഖര്‍ജിക്കും, മറ്റ് ആറ് കമ്പനികള്‍ക്കുമെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തിനൊപ്പം 14,000 പേജുള്ള രേഖകളും സമര്‍പ്പിച്ചിട്ടുണ്ടെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
അദ്ധ്യാപക റിക്രൂട്ട്മെന്റ് അഴിമതിക്കേസില്‍ ജൂലൈ 23 നാണ് പാര്‍ത്ഥ ചാറ്റര്‍ജിയെയും, അര്‍പ്പിതയെയും ഇഡി അറസ്റ്റ് ചെയ്തത്. പാര്‍ത്ഥ ചാറ്റര്‍ജിയുടെയും അദ്ദേഹത്തിന്റെ അനുയായിയും നടിയുമായ അര്‍പ്പിത മുഖര്‍ജിയുടെയും 48 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. 35 ബാങ്ക് അക്കൗണ്ടുകളിലായുള്ള 7.89 കോടിയുടെ നിക്ഷേപങ്ങള്‍ക്കു പുറമേ കൊല്‍ക്കത്തയിലുള്ള ഫാം ഹൗസ്, ഫ്ലാറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്ന 40.33 കോടിയുടെ 40 സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: