തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്ന തരത്തില്‍ ഫേസ്ബുക്ക് കമന്റ് ഇട്ട ഐഡി തന്റേതല്ലെന്ന് വ്യക്തമാക്കി നടന് നസ്ലെന്. തനിക്കെതിരേ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നെന്നും നടന് ഇന്റഗ്രാം വീഡിയോയില്‍ പറഞ്ഞു. കാക്കനാട് സൈബര്‍ സെല്ലില്‍ പരാതി നല്കിയ ശേഷമാണ് നടന് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തന്റെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് ഐഡി ഉണ്ടാക്കി കമന്റിട്ടെന്ന നടന് നസ്ലെന്റെ പരാതിയിലെ അന്വേഷണത്തില്‍ കമന്റിട്ടത് യുഎഇയില്‍ നിന്നുള്ള അക്കൗണ്ട് വഴിയെന്ന് പൊലീസ് കണ്ടെത്തി. ഇതു സംബന്ധിച്ച് ഫെയ്സ്ബുക്കിനു കത്തയച്ചു. അക്കൗണ്ട് ഡിലീറ്റ് ചെയ്തു.
പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിവസം ചീറ്റകളെ തുറന്നുവിട്ടെന്ന വാര്‍ത്തയുടെ താഴെയാണ് നസ്ലെന്റേതെന്ന പേരില്‍ വ്യാജ കമന്റ് വന്നത്. തന്റെ പേരും ചിത്രവും ഉപയോഗിച്ച് നിര്‍മിച്ച വ്യാജ അക്കൗണ്ടാണെന്ന് നസ്ലെന് വ്യക്തമാക്കിയിരുന്നു. സുഹൃത്തുക്കള്‍ സ്ക്രീന്‍ഷോട്ട് അയച്ച് നല്‍കിയപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്നു നസ്ലെന് വിഡിയോയില്‍ വ്യക്തമാക്കി. ആരോ ഒരാള്‍ ചെയ്ത കാര്യത്തിനാണ് പഴി കേള്‍ക്കുന്നത്. അതുവഴി തനിക്കുണ്ടാകുന്ന ദുഃഖം അതിഭീകരമാണെന്നും നസ്ലെന് പറഞ്ഞു. തനിക്ക് ആകെയുള്ളത് ഒരു ഫേസ്ബുക്ക് പേജ് ആണെന്നും അതു താനല്ല കൈകാര്യം ചെയ്യുന്നതെന്നും പേജ് അത്ര സജീവമല്ലെന്നും നടന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: