ബെംഗളൂരു: സ്കൂളുകളില്‍ ഹിജാബ് നിരോധിച്ച കര്‍ണ്ണാടക ഹൈക്കോടതി വിധിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഹിജാബ് നിരോധനം ഭിന്നിപ്പ് കൂട്ടാനാണെന്നും വിജയന് പറഞ്ഞു.
ബെംഗളൂരു നഗരത്തില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ ബാഗേപള്ളിയില്‍ നടന്ന സിപിഎം റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ സംഘപരിവാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണം ചെയ്യുന്നുവെന്നും പിണറായി വിജയന് പറഞ്ഞു.
ഹിജാബ് നിരോധനം വര്‍ഗ്ഗീയ ഭിന്നിപ്പ് വര്‍ധിപ്പിക്കാന്‍ വേണ്ടിയാണെന്നും വിജയന് കുറ്റപ്പെടുത്തി. ഇപ്പോള്‍ ഹിജാബ് നിരോധനം സംബന്ധിച്ച കേസ് സുപ്രീംകോടതി കേട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ പരസ്യമായ അഭിപ്രായപ്രകടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: