ഹൈദരാബാദ് : രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഗൂഢാലോചന നടത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎയുടെ വ്യാപക റെയ്ഡ്. തെലങ്കാന, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലാണ് തെരച്ചില്‍ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് പ്രതികളായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് വിവരങ്ങളിലും എന്‍ഐഎ അന്വേഷണം നടത്തുന്നുണ്ട്.
തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലും ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍, ഗുണ്ടൂര്‍, കടപ്പ, നെല്ലൂര്‍ ജില്ലകളിലുമാണ് പരിശോധന നടത്തുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധ പരിശീലന കേന്ദ്രങ്ങളും എന്‍ഐഎ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. 23 സംഘങ്ങളായി തിരിഞ്ഞാണ് എന്‍ഐഎ തെരച്ചില്‍ നടത്തിയത്.
രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തി ഓഗസ്റ്റ് 26ന് ഹൈദരാബാദ് പോലീസ് അബ്ദുള്‍ ഖാദറിനും 26 പേര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പോലീസ് വ്യാപക പരിശോധന നടത്തിയിരിക്കുന്നത്. പ്രതികളുടെ സ്വത്ത് വിവരങ്ങളും അന്വേഷിച്ചുവരികയാണ്.
അബ്ദുള്‍ ഖാദറിന് പോപ്പുലര്‍ ഫ്രണ്ട് ആറ് ലക്ഷം രൂപ നല്കി വീടിന്റെ ഒരു ഭാഗം നിര്‍മാണം പൂര്‍ത്തിയാക്കി നിയമ ബോധവല്‍ക്കരണ ക്ലാസിന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നടത്താന്‍ ഈ സ്ഥലം ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പിഎഫ്ഐ കേസില്‍ പ്രതികളെന്ന് ആരോപിക്കപ്പെടുന്ന 27 പേര് സംസ്ഥാനങ്ങളില്‍ വര്‍ഗീയ കലാപം ആളിക്കത്തിക്കാന്‍ ആസൂത്രണം ചെയ്തതായും എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: