തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ രക്തബാങ്കുകളിലും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രക്തദാനം നടത്തി. തിരുവനന്തപുരം ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് രക്തം ദാനം നല്കി ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍കൃഷ്ണ, ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ.വി.വി. രാജേഷ് തുടങ്ങിയവരും നിരവധി യുവമോര്‍ച്ച പ്രവര്‍ത്തകരും പങ്കാളികളായി.
സംസ്ഥാനത്തെ രക്തദാതാക്കളുടെ വിപുലമായ വിവരശേഖരണവും ഇതോടൊപ്പം നടത്തും. ഇത് രക്തബാങ്കുകള്‍ക്ക് കൈമാറും. ലെംമവശമെിഴമവേമി.ീൃഴ എന്ന പോര്‍ട്ടല്‍ വഴി രക്തദാന ഡേറ്റാ കളക്ഷനില്‍ പങ്കാളിയാകാന്‍ സംവിധാനമുണ്ടെന്നും യുവമോര്‍ച്ച അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: