ന്യൂദല്‍ഹി: ലോകപരമ്പരയില് രാഷ്ട്രാഭിവൃത്തിയെന്ന സന്ദേശത്തില്‍ പ്രജ്ഞാ പ്രവാഹ് സംഘടിപ്പിക്കുന്ന ലോക്മന്ധന്‍ 2022 പരിപാടി ഗുവാഹത്തിയില്‍ നടക്കും. ഉപരാഷ്ട്രപതി ജഗധീപ് ധന്‍കര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. 22 മുതല്‍ 24 വരെ നടക്കുന്ന പരിപാടിയില്‍ രാഷ്ട്രീയ സ്വയംസേവക് സംഘം സര്കാര്യവഹ് ദത്താത്രേയ ഹൊസെബാളെ, അസം മുഖ്യമന്ത്രി, കേരളാ ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ സംസാരിക്കും.
മുഴുവന്‍ ഭാരതത്തില്‍ നിന്നുമുള്ള പ്രമുഖരായ ചിന്തകരും വിവിധ മേഖലകളിലെ പ്രമുഖരും ലോക്മന്ധനില് വിവിധ സെഷനുകളില്‍ സംസാരിക്കും. 2016ലും 2018ലുമാണ് ഇതിന് മുമ്പ് ലോക്മന്ധന്‍ സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. ലോക്മന്ധന്‍ 2022 സമാപന സമ്മേളനത്തില്‍ രാഷ്ട്രീയ സ്വയംസേവക് സംഘം സര്കാര്യവഹ് ദത്താത്രേയ ഹൊസെബാളെ മുഖ്യസന്ദേശം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: