തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേരളത്തിലെ റോഡുകള്‍ അശാസ്ത്രീയമായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഭാരത് ജോഡോ യാത്ര മൂന്നുദിവസം പിന്നിട്ടപ്പോള്‍ താന്‍ ഇക്കാര്യം തിരിച്ചറിഞ്ഞെന്നും വയനാട് എംപി പറഞ്ഞു. താന്‍ കടന്നുപോയ റോഡുകളില്‍തന്നെ ഓരോ അഞ്ചു മിനിറ്റിലും ഒരു ആംബുലന്‍സ് എന്ന കണക്കിന് ചീറിപ്പായുകയാണ്.
അപകടമുണ്ടാക്കുംവിധം റോഡിലൂടെയുള്ള ആംബുലന്‍സുകളുടെ ചീറിപ്പായല്‍ എന്നെ അമ്പരിപ്പിച്ചു. ആംബുലന്‍സുകള്‍ക്കുള്ളില്‍ ഏറെയും റോഡപകടങ്ങളില്‍പെട്ടവരാണെന്ന് അന്വേഷിച്ചപ്പോള്‍ അറിഞ്ഞു. ആദ്യം താന്‍ കരുതിയത് അമിതവേഗത്തില്‍ വാഹനമോടിക്കുന്നതാണ് കാരണമെന്നാണ്. എന്നാല്‍ അതല്ല ഇവിടത്തെ റോഡുകളുടെ അശാസ്ത്രീയ നിര്‍മാണമാണ് ഇത്രയും അപകടങ്ങള്‍ക്ക് കാരണമെന്നാണ് തനിക്ക് മനസിലായെന്നും രാഹുല്‍ പറഞ്ഞു.
എല്‍.ഡി.എഫിനെയോ മുഖ്യമന്ത്രിയെയോ വിമര്‍ശിക്കാന്‍ വേണ്ടിയല്ല ഇക്കാര്യം പറയുന്നത്. റോഡ് നിര്‍മാണത്തിലെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായെടുത്ത് പരിഹരിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: