ചെന്നൈ: തമിഴ്നാട്ടില്‍ ഹിന്ദു ഭൂരിപക്ഷപ്രദേശത്ത് വഖഫ് ബോര്‍ഡ് ഭൂമി കയ്യേറ്റം നടത്തിയതിന്റെ ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത്. ആ ഭൂമി വഖഫ് ഭൂമിയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. തിരുച്ചിക്കടുത്തുള്ള (ട്രിച്ചി) തിരുച്ചെന്തുറൈ ഗ്രാമമാണ് വഖഫ് ഭൂമിയായി തമിഴ്നാട്ടിലെ വഖഫ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇവിടുത്തെ പ്രദേശവാസിയായ രാജഗോപാല്‍ എന്ന വ്യക്തി തന്റെ ഉടമസ്ഥതയിലുള്ള 1.02 ഏക്കര്‍ ഭൂമി വില്ക്കാന് ശ്രമിച്ചപ്പോഴാണ് ഈ വഖഫ് ബോര്‍ഡിന്റെ വഞ്ചന പുറത്തായത്. രാജരാജേശ്വരി എന്ന വ്യക്തിക്കാണ് തന്റെ ഭൂമി വില്ക്കാന് രാജഗോപാല്‍ ശ്രമിച്ചത്. മുള്ളികറുപൂര് ഗ്രാമവാസിയായ രാജഗോപാല്‍ തന്റെ ഭൂമിവിറ്റതിന്റെ രജിസ്ട്രേഷന് കാര്യങ്ങള്‍ ശരിയാക്കാന്‍ രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയപ്പോഴാണ് ഈ ഭൂമി തന്റേതല്ലെന്നും വഖഫ് ബോര്‍ഡിന്റേതാണെന്നും കണ്ടെത്തിയത്.
ഇതു സംബന്ധിച്ച് ദിനമലര്‍ പത്രം ട്വീറ്റ് ചെയ്ത റിപ്പോര്‍ട്ട്:
വഖഫ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് രജിസ്റ്റര്‍ ചെയ്യാന്‍ താങ്കള്‍ വന്നിരിക്കുന്നതെന്നും ഈ ഭൂമി കരാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നും രജിസ്ട്രാര്‍ പറഞ്ഞു. ഇനി ചെന്നൈയിലെ വഖഫ് ബോര്‍ഡില്‍ നിന്നും ഭൂമി വില്ക്കുന്നതില് എതിര്‍പ്പില്ലെന്ന് സമ്മതിക്കുന്ന എന്‍ഒസി കിട്ടിയില് മാത്രമേ ഭൂമി വില്ക്കാന് സാധിക്കൂ എന്നും രജിസ്ട്രാര്‍ അറിയച്ചപ്പോഴാണ് രാജഗോപാല്‍ ചതി തിരിച്ചറിഞ്ഞത്.
“ഞാന്‍ 1992ല്‍ വാങ്ങിയ ഭൂമി വില്ക്കാന് എന്തിനാണ് വഖഫ് ബോര്‍ഡില്‍ നിന്നും എന്‍ഒസി?”- രാജഗോപാല്‍ ചോദിക്കുന്നു. 250 പേജുള്ള തമിഴ്നാട് വഖഫ് ബോര്‍ഡില്‍ നിന്നുള്ള റിപ്പോര്‍ട് കാണിച്ച് രജിസ്ട്രാര്‍ പറഞ്ഞത് തിരുച്ചെന്തൂര്‍ ഗ്രാമത്തിലെ മുഴുവന്‍ സ്ഥലവും വഖഫ് ബോര്‍ഡിന്റേതാണെന്നാണ്. “വഖഫ് ബോര്‍ഡ് ആധാരങ്ങളുടെ ചുമതലയുള്ള സര്‍ക്കാര്‍ വകുപ്പില്‍ ഉടമസ്ഥാരേഖകള് കാണിച്ച് തിരുച്ചെന്തുറൈ ഗ്രാമത്തിലെ മുഴുവന്‍ ഭൂമിയും തങ്ങളുടേതാണെന്ന് പറയുന്നു. ഇവിടെ ഭൂമി ഇടപാട് നടത്തുന്നവര്‍ക്ക് ആധാരം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ എന്‍ഒസി വഖഫ് ബോര്‍ഡില്‍ നിന്നും കിട്ടണം.”- രജിസ്ട്രാര്‍ പറയുന്നു.
എങ്ങിനെയാണ് ഈ ഗ്രാമത്തിലെ എല്ലാ കാര്‍ഷിക, റസിഡന്‍ഷ്യല്‍ ഭൂമികളുടെ ഉടമസ്ഥാവകാശം വഖഫ് ബോര്‍ഡിന് ലഭിച്ചുവെന്ന് അത്ഭുതം കൂറുകയാണ് ഗ്രാമവാസികള്‍. തിരുച്ചെന്തുൂര് ഗ്രാമം ഒരു ഹിന്ദു ഭൂരിപക്ഷപ്രദേശമാണ്. ഇത് സംബന്ധിച്ച് ഗ്രാമവാസികള്‍ ജില്ലാ കളക്ടറെ കണ്ടപ്പോള്‍ ഉടനെ അന്വേഷണം നടത്താമെന്ന് അദ്ദേഹം പറഞ്ഞു. “ട്രിച്ചിയ്ക്കടുത്തുള്ള തിരുച്ചെന്തുറൈ ഗ്രാമം ഹിന്ദുഭൂരിപക്ഷമുള്ള കാര്ഷികപ്രദേശമാണ്. തിരുച്ചെന്തുറൈ ഗ്രാമത്തിന് വഖഫ് ബോര്‍ഡുമായി എന്താണ് ബന്ധമെന്ന് മനസ്സിലാവുന്നില്ലെന്ന് ബിജെപി ട്രിച്ചി ജില്ലാ നേതാവ് അല്ലൂര്‍ പ്രകാശ് പറയുന്നു.
“ഈ ഗ്രാമത്തിലാണ് മനേന്ദിയവല്ലി സമേത ചന്ദ്രശേഖര സ്വാമി ക്ഷേത്രം നിലകൊള്ളുന്നത്. ഈ ക്ഷേത്രം 1500 വര്‍ഷം പഴക്കമുള്ളതാണ്. ഈ ക്ഷേത്രത്തിനാണ് തിരുച്ചെന്തുറൈ ഗ്രാമത്തിന് ചുറ്റുമുള്ള 369 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം. ഈ ക്ഷേത്രഭൂമി വഖഫ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ളതാണോ? എന്താണ് ഇതിന് അടിസ്ഥാനം? റവന്യൂ രേഖകളില്‍ വ്യക്തികളുടെ പേരില്‍ അടയാളപ്പെടുത്തപ്പെട്ട ഭൂമി എങ്ങിനെയാണ് വഖഫ് ബോര്‍ഡിന്റെ ഉടമസ്ഥതയിലാകുന്നത്?”- ബിജെപി നേതാവ് ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: