ന്യൂദല്‍ഹി: 1993ലെ മുംബൈ സ്ഫോടനപരമ്പരയില്‍ പ്രതിയായ തീവ്രവാദി യാക്കൂബ് മേമന്റെ ശവക്കല്ലറ എല്‍ഇഡി ലൈറ്റ് ഘടിപ്പിച്ച് മോടിപിടിക്കാന്‍ കൂട്ടുനിന്നത് കോണ്‍ഗ്രസാണെന്ന് സ്മൃതി ഇറാനി കുറ്റപ്പെടുത്തി. തീവ്രവാദിയുടെ ശവക്കല്ലറയ്ക്ക് മോടികൂട്ടുന്നതിന്റെ പാപം ഗാന്ധി കുടുംബത്തിനാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
കോണ്‍ഗ്രസ് പങ്കാളിയായ മഹാവികാസ് അഘാഡി മഹാരാഷ്ട്ര ഭരിച്ചപ്പോഴാണ് യാക്കൂബ് മേമന്റെ ശവക്കല്ലറ മോടികൂട്ടാനുള്ള തീരുമാനം കൈക്കൊണ്ടത്.യാക്കൂബ് മേമനെ അടക്കം ചെയ്തിരിക്കുന്നത് ബോംബെ ട്രസ്റ്റ് ജുമാമസ്ജിദിലാണ്.തെക്കന്‍ മുംബൈയിലെ ബഡാ കബര്‍സ്ഥാനിലെ ഈ ശവകുടീരം മാര്‍ബിള്‍ ടൈലുകള്‍ വിരിച്ചും പച്ച എല്‍ഇഡി ലൈറ്റുകള്‍ ഫിറ്റുചെയ്തും മോടിപിടിപ്പിച്ചിരിക്കുകയാണ്. ഈ തീരുമാനം കൈക്കൊണ്ടത് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി ഭരണം നടത്തിയിരുന്ന മഹാവികാസ് അഘാഡി സര്‍ക്കാരാണെന്ന് വ്യക്തമായിരിക്കുകയാണ്.
അന്ന് മുംബൈ സ്ഫോടനപരമ്പര ആസൂത്രണം ചെയ്ത യാക്കൂബ് മേമന്റെ സഹോദരന് ടൈഗര്‍ മേമന് സ്ഫോടനത്തിന് ശേഷം പാകിസ്ഥാനില്‍ അഭയം തേടി. ഒരൊറ്റ ദിവസം 12 ബോംബുസ്ഫോടനങ്ങളാണ് മുംബൈ നഗരത്തില്‍ വിവിധ ഭാഗങ്ങളില്‍ നടന്നത്. 257 പേര് കൊല്ലപ്പെടുകയും 1400 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യാക്കൂബ് മേമന്റെ ബന്ധുകൂടിയായ റൗഫ് മേമനൊപ്പം ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുണ്ടായിരുന്ന മഹാവികാസ് അഘാദി സര്‍ക്കാരിലെ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങളും പുറത്തായിരുന്നു. മുന്‍മന്ത്രിയും എന്‍സിപി നേതാവുമായി നവാബ് മാലിക്കും കോണ്‍ഗ്രസ് നേതാവും ഉദ്ധവ് താക്കറെ സര്‍ക്കാരില്‍ മന്ത്രിയുമായ അസ്ലം ഷേഖും യാക്കൂബ് മേമന്റെ കൂടെ നില്ക്കുന്ന ചിത്രങ്ങള്‍ ആണ് റിപ്പബ്ലിക് ടിവി പുറത്തുവിട്ടത്.
യാക്കൂബ് മേമന് സ്ഥിരം ശവക്കല്ലറ പണിയണമെന്ന് ആവശ്യപ്പെട്ട് ബോംബെ ട്രസ്റ്റ് ജുമാ മസ്ജിദിലെ മുന്‍ ട്രസ്റ്റിയെ ഭീഷണിപ്പെടുത്തിയ വ്യക്തി കൂടിയാണ് റൗഫ് മേമന്. ശവക്കല്ലറ പണിതില്ലെങ്കില്‍ എന്നെന്നേക്കുമായി അപ്രത്യക്ഷനാക്കുമെന്ന് റൗഫ് മേമന് ഈ ട്രിസ്റ്റിയെ ഭീഷണിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: