ന്യൂദല്‍ഹി: തുടര്‍ച്ചയായി പ്രധാനമന്ത്രി മോദിയ്ക്കെതിരെ ഫേക്ക് ന്യൂസുകള്‍ (വ്യാജവാര്‍ത്തകള്‍) പ്രചരിപ്പിച്ച് അദ്ദേഹത്തിന്റെ ജനപ്രീതി കുറയ്ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. ഏറ്റവുമൊടുവില്‍ മോദിയ്ക്കെതിരെ പ്രചരിക്കുന്ന ഫേക്ക് ന്യൂസ് പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ഭജന ചൊല്ലിയാല്‍ മതിയെന്ന് മോദി തന്റെ റേഡിയോ പ്രഭാഷണമായ ‘മന് കി ബാത്തി’ല്‍ പറഞ്ഞുവെന്നാണ് പ്രചരണം.
കേരളത്തില്‍ മാധ്യമം ദിനപത്രം ഉള്‍പ്പെടെ ഒട്ടേറെ മോദിവിരുദ്ധ മാധ്യമങ്ങളും ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങി സമൂഹമാധ്യമങ്ങളിലും ഈ വാര്‍ത്ത കാട്ടുതീ പോലെ പ്രചരിപ്പിക്കപ്പെട്ടു.
പക്ഷെ ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാര് റൂം (എഎഫ് ഡബ്ല്യു എ) നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജവാര്‍ത്തയാണെന്ന് കണ്ടെത്തി.
ട്വിറ്ററില്‍ പ്രചരിച്ച ഇത് സംബന്ധിച്ച വ്യാജവാര്‍ത്ത:
മാധ്യമം ദിനപത്രത്തില്‍ പ്രചരിച്ച വ്യാജവാര്‍ത്ത:
മന് കി ബാത്തിന്റെ 92ാം എപ്പിസോഡില്‍ നടത്തിയ പ്രഭാഷണത്തിലാണ് മോദി ഇക്കാര്യം പറഞ്ഞതെന്നാണ് പ്രചാരണം. ആഗസ്ത് 28ന് മോദി നടത്തിയ ഈ പ്രഭാഷണം ആരംഭിയ്ക്കുന്നത് ആസാദി കാ അമൃത് മഹോത്സവത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്.
ഈ പ്രസംഗത്തില്‍ ഏകദേശം 12 മിനിറ്റ് നേരം ഇദ്ദേഹം പോഷകാഹാരക്കുറവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെപ്രസംഗത്തില്‍ പറഞ്ഞ കാര്യം എന്താണെന്ന് നോക്കാം: “ഭക്തിഗാനങ്ങള്‍ പോഷാകാഹാരക്കുറവിനെതിരായ യുദ്ധത്തില്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കാനാവുമോ? മേരെ ബച്ചാ അഭിയാന് എന്ന പദ്ധതിയില്‍ മധ്യപ്രദേശിലെ ദത്തിയ ജില്ലയില്‍ ഇത് വിജയകരമായി ചെയ്തിട്ടുണ്ട്. ജില്ലയില്‍ സംഘടിപ്പിക്കുന്ന ഭജന്‍ പരിപാടികളില്‍ പോഷന്‍ ഗുരു (പോഷകാഹാരകാര്യത്തില് മാര്‍ഗ്ഗനിര്‍ദേശം നല്കുന്ന ഗുരുതുല്ല്യനായ വ്യക്തി) എന്നറിയപ്പെടുന്ന അധ്യാപകരെയും വിളിക്കും. ഇതിന്റെ ഭാഗമായി നടക്കുന്ന പരിപാടിയില്‍ അമ്മമാര്‍ അംഗന്‍വാടി കേന്ദ്രത്തിലേക്ക് ഒരു കൈപ്പിടി ധാന്യവുമായി എത്തും. ശനിയാഴ്ചയിലെ ഫല ഭോജനത്തിന് ഈ ധാന്യം ഉപയോഗിക്കും. ഇത് അംഗന്‍വാടി കേന്ദ്രങ്ങളില്‍ എത്തുന്ന കുട്ടികളുടെ എണ്ണം കൂടാന്‍ സഹായിച്ചെന്ന് മാത്രമല്ല, അത് പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ കൂടി സഹായിച്ചു. “- മോദി മന് കി ബാത്തില്‍ നടത്തിയ പ്രഭാഷണത്തിന്റെ പൂര്‍ണ്ണരൂപമാണിത്.
ഇതില്‍ നിന്നും ആദ്യത്തെ ഭാഗം മാത്രം അടര്‍ത്തിയെടുത്താണ് മോദിക്കെതിരെ ദുഷ് പ്രചാരണം നടന്നത്. ദുഷ്പ്രചരണക്കാര്‍ മോദി പറഞ്ഞ തദ്ദേശീയമായ ഭക്ഷ്യസംസ്കാരത്തിന്റെ പങ്കിനെ കുറച്ച് കാണിച്ച് ഭജന ചൊല്ലുന്നതിനെ പെരുപ്പിച്ച കാട്ടുകയായിരുന്നു. ദി വൈര്‍ എന്ന മാസികയും ഇതിന് തത്തുല്യമായ വിമര്‍ശനമാണ് നടത്തിയത്. ‘പോഷാകാഹാരക്കുറവ് പരിഹരിക്കാന്‍ ഭജന ചൊല്ലണമെന്ന് മോദി; വിഡ്ഡിത്തമെന്ന് പ്രമുഖര്‍’ എന്ന തലക്കെട്ടിലാണ് മാധ്യമം ദിനപത്രം ഈ വാര്‍ത്ത നല്‍കിയത്. മോദി ഒരു ഭജനസദസ്സില് ഇരിക്കുന്ന ചിത്രമാണ് ഈ വാര്‍ത്തയ്ക്കൊപ്പം മാധ്യമം നല്‍കിയിരിക്കുന്നത്. സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് വാര്‍ത്തപ്രചരിപ്പിച്ച് മോദിയുടെ ജനപ്രീതി തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗം തന്നെയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: