തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ (ആര്.ജി.സി.ബി) മകന്റെ നിയമനവുമായി ബന്ധപ്പെട്ടത് ഏഷ്യാനെറ്റ് ന്യൂസ് നല്കിയ വ്യാജവാര്‍ത്തയ്ക്കെതിരെ ബി.ജെ.പി കേരള അധ്യക്ഷന്‍ കെ സുരേന്ദ്രന് നിയമനടപടി സ്വീകരിച്ചു.
നടപടിക്രമങ്ങള്‍ എല്ലാം പാലിച്ച് ആര്.ജി.സി.ബി നടത്തിയ കെ.എസ് ഹരികൃഷ്ണന്റെ നിയമനം അനധികൃതമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് വ്യാജവാര്‍ത്ത നല്‍കിയിരുന്നു. പ്രധാനമന്ത്രി കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന ദിവസം തന്നെ ഇങ്ങനെ ഒരു നുണപ്രചാരണം നടത്താന്‍ ഏഷ്യാനെറ്റ് ന്യൂസ് തിരഞ്ഞെടുത്തത് കൃത്യമായ അജണ്ടയോടെയാണ്.
കെ.സുരേന്ദ്രനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് ഇങ്ങനെ ഒരു വാര്‍ത്ത നല്‍കിയത് എന്ന് വക്കീല്‍ നോട്ടീസ് പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് ചെയര്മാന് രാജേഷ് കല്‍റയ്ക്കും ന്യൂസ് എഡിറ്റര്‍ മനോജ് കെ ദാസിനും എതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: