ന്യൂദല്‍ഹി: ഇന്ത്യന്‍ വംശജനായ ഋഷി സുനകിനെ പിന്തള്ളി ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് വിജയിച്ച ലിസ് ട്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദേഹം അഭിനന്ദനം അറിയിച്ചത്.
‘ബ്രിട്ടിഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ലിസ് ട്രസിന് അഭിനന്ദനം.നിങ്ങളോടൊപ്പം ഇന്ത്യാ – യുകെ ബന്ധം ശക്തിപ്പെടുത്താനാകുമെന്ന പ്രതീക്ഷിക്കുന്നു.ഇന്ത്യ യുകെ നയതന്ത്ര ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്ന് വിശ്വസിക്കുന്നതായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു’.
ഋഷി സുനകും ലിസ് ട്രസുമായിരുന്നു അവസാന ഘട്ടത്തില്‍ മത്സരത്തിലുണ്ടായിരുന്നത്. ടോറി എംപിമാരുടെ അഞ്ച് റൗണ്ട് വോട്ടെടുപ്പിലും ഋഷി സുനക് മുന്നിട്ടുനിന്നെങ്കിലും പാര്‍ട്ടി അംഗങ്ങളുടെ വോട്ടെടുപ്പില്‍ ലിസ് ട്രസിന് മൂന്‍തൂക്കം ലഭിക്കുകയായിരുന്നു. ലിസ് ട്രസ് 81,326 വോട്ടും ഋഷി സുനക് 60,399 വോട്ടുകളുമാണ് നേടിയത്. അവസാന ഘട്ടം ലിസ് ട്രസ് വിജയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: