ദുബായ്: ഞായറാഴ്ച ഇന്ത്യന്‍ സമയം ഏഴരയ്ക്ക് ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന് പോര് വീണ്ടും. ഗ്രൂപ്പ് എയില്‍ നിന്നും യോഗ്യരായ രണ്ട് ടൂമുകള്‍ അടുത്ത റൗണ്ടിലേക്ക് കടക്കാനുള്ള നിര്‍ണ്ണായക മത്സരമാണിത്.
കഴിഞ്ഞ ദിവസം ഹോങ്കോങ്ങിനെ 38 റണ്‍സിന് പുറത്താക്കി 155 റണ്‍സിന്റെ വിജയം കൊയ്ത പാകിസ്ഥാന് അപാരഫോമിലാണ്. ക്യാപ്റ്റന്മാരായ രോഹിത് ശര്‍മ്മയ്ക്കും ബാബര്‍ അസമിനും സമയപരിധിക്കുള്ളില്‍ ഓവറുകള്‍ കൃത്യമായി തീര്‍ക്കുക എന്നത് വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ കളിയില്‍ ഇരുടീമുകളും നിശ്ചിത സമയത്തിനുള്ളില്‍ ഓവറുകള്‍ ബൗള്‍ ചെയ്ത് തീര്‍ക്കാത്തതിനാല്‍ പിഴ നല്‍കേണ്ടി വന്നിരുന്നു.
ഐസിസി ഏര്‍പ്പെടുത്തിയ പുതിയ നിയമമാണ് കുരുക്കായത്. ഓവറുകള്‍ കൃത്യസമയത്ത് എറിഞ്ഞുതീര്ത്തില്ലെങ്കില് അവസാന മൂന്ന് ഓവറുകളില്‍ ബൗണ്ടറി ലൈനില്‍ നാല് ഫീല്‍ഡറെ മാത്രമേ വിന്യസിക്കാന്‍ കഴിയൂ. ഇത് എതിര്‍ടീമിന് കൂടുതല്‍ ബൗണ്ടറികള്‍ നേടാന്‍ വഴിയൊരുക്കും. കഴിഞ്ഞ കളിയില്‍ ഈ അവസരം മുതലാക്കി പാകിസ്ഥാന് അവസാന മൂന്ന് ഓവറുകളില്‍ 33 റണ്‍സ് കൊയ്തിരുന്നു. അവരുടെ സ്കോര്‍ 114ല്‍ നിന്നും 147ലേക്ക് ഉയരാന്‍ ഇത് കാരണമായി. എന്തായാലും സ്ലോ ഓവറുകള്‍ ഇല്ലാതാക്കാന്‍ കരുതലോടെ നീങ്ങാനാണ് ഇന്ത്യയുടെ തീരുമാനം.
ഇന്ത്യയില്‍ പ്രത്യേകിച്ചും കശ്മീരില്‍ വീണ്ടും കര്‍ശനമായ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ചും ക്രമസമാധാനപ്രശ്നം ഉണ്ടാകാന്‍ സാധ്യതയുള്ള കോളെജ് ഹോസ്റ്റലുകളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: