ഇടുക്കി : അമിതകൂലി ആവശ്യപ്പെട്ടിട്ട് നല്‍കാത്തതിനെ തുടര്‍ന്ന് ഇടുക്കിയിലെ വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികളെ ചുമട്ടു തൊഴിലാളികള്‍ മര്‍ദ്ദിച്ചു. ജോയി എന്റര്‍പ്രൈസസ് എന്ന വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികള്‍ക്കാണ് ഐന്‍ടിയുസി യൂണിയനിലെ ചുമട്ടു തൊഴിലാളികളുടെ മര്‍ദ്ദനമേറ്റത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്ഥാപനത്തിന്റെ നിര്‍മാണ ആവശ്യങ്ങള്‍ക്കായി എത്തിച്ച ഗ്ലാസുകള്‍ ഇറക്കുന്നതിനേച്ചൊല്ലിയായിരുന്നു തര്‍ക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്. ഗ്ലാസ് ഇറക്കുന്നതിനായി എത്തിയ ഐഎന്‍ടിയുസി തൊഴിലാളികള്‍ അഞ്ച് ഗ്ലാസുകള്‍ ഇറക്കാന്‍ 5,000 രൂപയാണ് തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് നല്കാന് കഴിയില്ലെന്നും പരമാവധി 15,00 രൂപയേ നല്കാന് സാധിക്കൂ എന്നും വ്യാപാരി അറിയിച്ചു.
ചുമട്ട് തൊഴിലാളികള്‍ ഇതിന് വഴങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന് തൊഴിലാളികള്‍ മടങ്ങിയതോടെ വ്യാപാരി സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് ഗ്ലാസുകള്‍ ഇറക്കുകയായിരുന്നു. രണ്ട് ഗ്ലാസ് ഇറക്കിയതോടെ ഐഎന്‍ടിയുസി തൊഴിലാളികള്‍ മടങ്ങിയെത്തുകയും ഇരസംസസ്ഥാനക്കാരായ തൊഴിലാളികളെ മര്‍ദ്ദിക്കുകയായിരുന്നു.
ഇത് തടയാന്‍ ശ്രമിച്ച വ്യാപാരിയുടെ ഭാര്യ ഉള്‍പ്പെടെയുള്ള സ്ത്രീകളെ ചുമട്ടുതൊഴിലാളികള്‍ അസഭ്യം പറഞ്ഞു. ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. വ്യാപാരി പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത ഇവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു.
എന്നാല്‍ ഇവരെ സംരക്ഷിക്കുന്ന നടപടിയാണ് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും ആരോപണമുണ്ട്. ഇവര്‍ക്കെതിരേ നിസാര വകുപ്പുകളാണ് ചുമത്തിയിരുക്കുന്നതെന്നാണ് പരാതി ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: