തിരുവനന്തപുരം: രാജ്യത്ത് ഇനി ഭാവിയുള്ളത് ബിജെപിക്ക് മാത്രം. കേരളത്തിലും താമര വിരിയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി പട്ടികജാതി മോര്‍ച്ച സംഗമം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
രാജ്യത്ത് നിന്ന് കോണ്‍ഗ്രസ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതുപോലെ ലോകത്തുനിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കമ്മ്യൂണിസവും ഇല്ലാതായിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്ത് ഏതെങ്കിലും പാര്‍ട്ടിക്ക് ഭാവിയുണ്ടെങ്കില്‍ അത് ബി.ജെ.പിക്ക് മാത്രമാണ്. അത് മനസില്‍വെച്ചുകൊണ്ടുവേണം ബിജെപി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുവാന്‍. കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നെന്നും അദേഹം പറഞ്ഞു. പാവപ്പെട്ടവരുടെ ഉന്നമനത്തിനായിട്ടാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: