ബേക്കല്‍: ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ കൊണ്ട് വന്ന നൂറിലധികം ഗുളികകളുമായി യുവാവ് പിടിയില്‍. കീഴൂര്‍ അഹമ്മദ് മകന് കെ.എ. മാഹിന്‍ അസ്ഹല്‍ (24)നെയാണ് ബേക്കല്‍ ഇന്‍സ്പെക്ടര്‍ യു.പി.വിപിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം പാലക്കുന്നില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്.
ബേക്കല്‍ ഡിവൈഎസ്പി സി.കെ.സുനില്‍ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഗുളികകള്‍ക്ക് പിടികൂടിയത്. ഇതിന് 3000 രൂപ വില വരും. ജില്ലയില്‍ കൊറിയര്‍ സര്‍വീസ് വഴി ധാരാളം നിരോധിത ഉല്പന്നങ്ങള് വരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്ക്വാഡ് കുറച്ചു ദിവസമായി നിരീക്ഷണം ശക്തമാക്കിയിരുന്നു. നിലവില്‍ പിടിച്ചെടുത്തിട്ടുള്ള ഗുളികകള്‍ ന്യൂറോ സംബന്ധമായ അസുഖത്തിന് ഉപയോഗിക്കുന്നവയാണെങ്കിലും ഉത്തേജകമായും ഉപയോഗിക്കുന്നുണ്ടയെന്ന് വ്യക്തമാകുന്നു.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ 37 തവണകളായി ഒന്നര ലക്ഷം രൂപയുടെ ഗുളികകളാണ് ഇതുപോലെ ഓണ്‍ലൈന്‍ വഴി മാഹിന്‍ അസ്ഹല്‍ വാങ്ങിയതായി തെളിഞ്ഞിട്ടുണ്ട്. ഇത് സ്കൂള്‍ കുട്ടികള്‍ക്കും മറ്റും നല്‍കുന്നുണ്ടോയെന്ന് അന്വേഷിച്ചു വരുന്നുണ്ട്. കേസ് ഡ്രഗ്സ് കണ്ട്രോള് ഡിപ്പാര്‍ട്മെന്റിന് കൈമാറി. ബേക്കല്‍ എസ്ഐ എം.രജനീഷ്, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ സുധീര്‍ ബാബു, സനീഷ് കുമാര്‍,സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ മാരായ എം.വി.പ്രവീണ്‍, വിനയകുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: