ന്യൂദല്‍ഹി: ഇന്ത്യന്‍ ഭരണഘടനയുടെ പ്രീ ആംബിള്‍ എന്ന് പറയുന്ന ആമുഖത്തില്‍ നിന്നും മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാംഗം സുബ്രഹ്മണ്യന് സ്വാമി സുപ്രീംകോടതിയെ സമീപിച്ചു.
സ്വാമിയുടെ ഹര്‍ജി സെപ്തംബര്‍ 29ന് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് സ്വാമിയുടെ ഹര്‍ജി വെള്ളിയാഴ്ച പരിഗണിച്ചത്.
നേരത്തെ അഭിഭാഷകനായ സത്യ സബര്‍വാളും ഇതേ ആവശ്യം ഉയര്‍ത്തി കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയുടെ കൂടെ സുബ്രഹ്മണ്യം സ്വാമിയുടെ ഹര്‍ജിയും പരിഗണിക്കും.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ നടത്തിയ 42ാം ഭരണഘടനാഭേദഗതിയിലാണ് ആമുഖത്തില്‍ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍ ചേര്‍ത്ത്. 1976ല്‍ ആയിരുന്നു ഇത്. എന്നാല്‍ ഇതുപോലെ അടിസ്ഥാനമാറ്റമുണ്ടാക്കുന്ന ഒരു ഭേദഗതി പാര്‍ലമെന്റിന് കൊണ്ടുവരാന്‍ അധികാരമില്ലെന്ന് സുബ്രഹ്മണ്യം സ്വാമി വാദിക്കുന്നു.പണ്ട് ഭരണഘടനാ രൂപകല്പനയില് നിര്‍ണ്ണായക പങ്ക് വഹിച്ച അംബേദ്കര്‍ ഈ ആവശ്യം തള്ളിയിരുന്നതായും സുബ്രഹ്മണ്യം സ്വാമിയുടെ ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: