കൊച്ചി : ഐന്‍എസ് വിക്രാന്ത് വിശിഷ്ടവും വിശാലവും വിശ്വാസവുണ്. വിക്രാന്ത് രാജ്യത്തിന്റെ സമുദ്ര സുരക്ഷയ്ക്കിറങ്ങുമ്പോള്‍ അതില്‍ നിരവധി വനിതാ ശക്തികളുമുണ്ടാകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം.
നേവിയില്‍ 600 വനിതാ ഉദ്യോഗസ്ഥര്‍ ഇപ്പോഴുണ്ട്. ഇനി എല്ലാ സൈനിക വിഭാഗങ്ങളിലും വനിതകളുടെ സാന്നിധ്യമുണ്ടാകും. ഭാരതത്തിലെ വനിതകള്‍ക്ക് ഒരുമേഖലയിലും വേര്തിരുവുകളൊന്നുമുണ്ടാകില്ല. ഇന്ത്യയിലെ വനിതകള്‍ അവരുടെ ശക്തികൊണ്ട് ലോകത്തെ പരിചയപ്പെടുത്തും.
സ്വാതന്ത്ര്യം നേടിയശേഷം ശക്തിശാലി ഭാരതത്തെ നമ്മള് സ്വപ്നം കണ്ടിരുന്നു. ആ സ്വപ്നത്തിലേക്കാണ് നമ്മളിപ്പോള്‍ എത്തിയിരിക്കുന്നത്. വിക്രാന്ത് ഒരു യുദ്ധകപ്പല്‍ മാത്രമല്ല. ഭാരതത്തിന്റെ പ്രതിഭയും പ്രതിബദ്ധതയുമാണ്. സമുദ്രത്തിലെ വെല്ലുവിളികള്‍ നിരവധിയായിരുന്നു. ഇതിനുള്ള ഭാരതത്തിന്റെ ഉത്തരമാണ് വിക്രാന്ത്. രാജ്യത്തെ എല്ലാ ഭാരതീയരും അഭിമാനം കൊള്ളുന്ന അവസരമാണ് ഇത്. വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കുന്നതില്‍ എല്ലാ ജനങ്ങള്‍ക്കും ആശംസകള്‍ നേരുന്നു. ലക്ഷ്യബോധം ഉണ്ടെങ്കില്‍ എല്ലാം സാധ്യമാണെന്ന് ഇതിലൂടെ തെളിയിച്ചു. വിക്രാന്ത് രാജ്യത്തിന് പുതിയ വിശ്വാസം നല്കി. വിക്രാന്തിനെ കണ്ട് സമുദ്രത്തിലെ തിരമാലകള്‍ അഹ്ലാദം പ്രകടിപ്പിക്കുകയാണ്. ഈ ഐതിഹാസിക അവസരത്തില്‍ കൊച്ചിന് ഷിപ്പിയാര്‍ഡിലെ എല്ലാ എഞ്ചിനീയര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നന്ദി അറിയിരിക്കുന്നു.
കേരളം ഓണം ആഘോഷിക്കുന്ന അവസരത്തിലാണ് വിക്രാന്ത് കമ്മിഷന് ചെയ്യുന്നതെന്നകൂടി പ്രത്യേകതയുണ്ട്. എല്ലാവര്ക്കും ഓണാശംസകള്‍ നേരുന്നു. സ്വദേശി സാമര്‍ത്ഥ്യവും സ്വദേശി കൗശലതയുമാണ്് ഐഎന്‍എസ് വിക്രാന്തില്‍ കാണുന്നത്. ഡിആര്‍ഡിഓ ശാസ്ത്രജ്ഞര്‍ ഗവേഷണം ചെയ്ത് ഇന്ത്യന്‍ കമ്പനികളില്‍ തന്നെയാണ് ഇത് നിര്‍മിച്ചിട്ടുള്ളത്.
ഇതുവരെ വികസിത രാജ്യങ്ങളില്‍ മാത്രമാണ് ഇത്തരം വിമാനവാഹിനി കപ്പലുകള്‍ നിര്‍മിക്കുന്നത്. ഇന്ന് ഭാരതവും പുതിയ ചരിത്രം രചിച്ചുകൊണ്ട് വികസിത രാജ്യങ്ങള്‍ക്കൊപ്പം എത്തിയിരിക്കുകയാണ്. ഇതുവരെ ബ്രിട്ടിഷ് ഭരണത്തകാലത്തിന്റെ ഓര്മപ്പെടുത്തലുകള് നാവികസേവനയുടെ പതാകയിലുണ്ടായിരുന്നു. എന്നാല്‍ ഇന്നുമുതല്‍ ഭാരതത്തിന്റെ നാവിക സേനയുടെ സ്വന്തം പതാക ഇനി സമുദ്രത്തില്‍ പാറികളിക്കും. ഇത് നാവിക സേനയ്ക്ക് പുതിയ അത്മ വിശ്വാസവും ഊര്‍ജ്ജവും നല്‍കുമെന്ന് ഉറപ്പുണ്ട്.
കൊറോണയുടെ അവസരത്തില്‍ ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ ആവശ്യം ജനങ്ങള്‍ അറിഞ്ഞതാണ്. ഇപ്പോള്‍ തദ്ദേശീയമായി വികസിപ്പിച്ച ഐഎന്‍എസ് രാജ്യത്തിന് ലഭിച്ചിരിക്കുകയാണ്. പ്രതിരോധ മേഖലയില്‍ ആത്മ നിര്‍ഭര്‍ ഭാരതിലൂടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചിരിക്കുകയാണ്. ഗവേഷണങ്ങള്‍ക്കും മറ്റുമായി തമിഴ്നാടിലും ഉത്തര്‍ പ്രദേശിലുമായി പ്രതിരോധ വിഭാഗത്തിന്റെ പ്രത്യേക നിര്‍മാണ യൂണിറ്റുകള്‍ക്കുള്ള നടപടികള്‍ നടന്നു വരികയാണ്. ഇത് പതിയെ എല്ലാ മേഖലകളിലേക്കും വ്യാപിക്കും. പിന്നാലെ രാജ്യം സ്വയംപര്യാപ്തത കൈവരിക്കും. ഇത് നേവിയില്‍ പ്രാബല്യത്തില്‍ വരികയാണ്. ഇത് വരും കാലത്ത് നാവിക സേനയെ കൂടുതല്‍ കരുത്തരാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: