ഗുവാഹതി: ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇനിയും മദ്രസകളില്‍ തുടര്‍ന്നാല്‍ ബുള്‍ഡോസറുകള്‍ കയറി ഇറങ്ങുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. മദ്രസകള്‍ പൊളിച്ച് നീക്കുന്നത് കൃത്യമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. മദ്രസകള്‍ തകര്‍ക്കണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമില്ല. അവ ജിഹാദികള്‍ ഉപയോഗിക്കാതിരിക്കുക എന്നത് മാത്രമാണ് ലക്ഷ്യമിടുന്നത്. മദ്രസയുടെ മറവില്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി സര്‍ക്കാറിന് വിവരം ലഭിച്ചാല്‍ ഞങ്ങള്‍ അത് തകര്‍ക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
തീവ്രവാദ ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു മാസത്തിനിടെ മൂന്ന് മദ്രസകള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ ഇടിച്ച് നിരത്തിയിരുന്നു. അല്‍ഖാഇദ ബന്ധമാരോപിക്കുന്ന ബംഗ്ലാദേശ് ആസ്ഥാനമായ തീവ്രവാദ സംഘടനയുമായുള്ള ബന്ധത്തിന്റെ പേരില്‍ അഞ്ചുപേര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് അസമില്‍ മതസ്ഥാപനങ്ങള്‍ ലക്ഷ്യമിട്ട് നടപടി തുടങ്ങിയത്.
തീവ്രവാദ സംഘടനായായ അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള മദ്രസകള്‍ ഇന്നലെയും പൊളിച്ചുമാറ്റിയിരുന്നു. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. അല്‍ഖാഇദ ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ വ്യക്തിയുമായി ഗോപാല്‍പുര പോലീസ് ഇന്നലെ മദ്രസയില്‍ റെയ്ഡ് നടത്തിയിരുന്നു. ജില്ല ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരമാണ് മദ്രസ പൊളിച്ചുനീക്കിയത്. വിദ്യാഭ്യാസ സ്ഥാപനമായിട്ടല്ല,
തീവ്രവാദത്തിന്റെ ഹബ്ബായാണ് മദ്രസകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ തീവ്രവാദികളെ അടവെച്ച് വിരിയിക്കുകയാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കി. സര്‍ക്കാരിന്റെ കൈയ്യില്‍ ഇതു സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ ഉണ്ടെന്നും അദേഹം വ്യക്തമാക്കി. ഭീകരവാദ ബന്ധം തെളിഞ്ഞതിനെ തുടര്‍ന്ന ഒരു മാസത്തിനിടെ അസമില്‍ മൂന്ന് മദ്രസയാണ് പൊളിച്ച് നീക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: