ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി കഴിക്കുന്ന ഭക്ഷണത്തിന്റെ ചെലവിനായി ഒരു രൂപ പോലും സര്‍ക്കാര്‍ വഹിക്കുന്നില്ല. പ്രധാനമന്ത്രി തന്നെയാണ് അദ്ദേഹത്തിന്റെ ഈ വക ചെലവുകള്‍ വഹിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍. വിവരാവകാശ രേഖ വഴി ഉന്നയിച്ച ചോദ്യത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതാണ് ഇക്കാര്യം.
പ്രധാനമന്ത്രിയുടെ ഭക്ഷണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതിനിടെയാണ് ഇതുസംബന്ധിച്ച വിവരാവകാശ രേഖകള്‍ പുറത്തുവന്നിരിക്കുന്നത്. മോദിക്കായി വിലകൂടിയ ഭക്ഷണങ്ങള്‍ വാങ്ങുന്നതിനായി സര്‍ക്കാര്‍ വന്‍ തുക ചെലവഴിക്കുന്നുവെന്നാണ് ആരോപണം ഉയര്‍ന്നിരുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ബിനോദ് ബിഹാരി സിങ്ങാണ് വിവരാവകാശ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. പ്രധാനമന്ത്രിയുടെ വസതി കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് സംരക്ഷിക്കുന്നത്. എസ്പിജിക്കാണ് വാഹനങ്ങളുടെ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: