ന്യൂദല്‍ഹി: ജൈവവൈവിധ്യ സംരക്ഷണമേഖലയില്‍ ഇന്ത്യയും നേപ്പാളും തമ്മില്‍ ധാരണാപത്രം ഒപ്പിടുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്കി. ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ഏകോപനവും സഹകരണവും വര്‍ധിപ്പിക്കുന്നതിനായി നേപ്പാള്‍ സര്‍ക്കാരുമായി കൈകോര്‍ക്കുന്നതിനു കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണു നിര്‍ദേശം സമര്‍പ്പിച്ചത്.
വനം, വന്യജീവി, പരിസ്ഥിതി, ജൈവവൈവിധ്യ സംരക്ഷണം, കാലാവസ്ഥാവ്യതിയാനം എന്നീ മേഖലകളിലെ സഹകരണത്തിനുപുറമെ ഇടനാഴികളുടെയും പരസ്പരം ബന്ധിപ്പിക്കുന്ന പ്രദേശങ്ങളുടെയും പുനഃസ്ഥാപനം, അറിവുകളും മികച്ച രീതികളും പങ്കിടല്‍ എന്നിവ കണക്കിലെടുത്താണു ധാരണാപത്രം.
ഇടനാഴികളും പരസ്പരം ബന്ധിപ്പിക്കുന്ന മേഖലകളും പുനഃസ്ഥാപിക്കല്‍, അറിവും മികച്ച സമ്പ്രദായങ്ങളും പങ്കുവയ്ക്കല്‍ എന്നിവയുള്‍പ്പെടെ വനം, വന്യജീവി, പരിസ്ഥിതി, ജൈവവൈവിധ്യസംരക്ഷണം, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനു ധാരണാപത്രം സഹായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: