കൊളംബോ: ചാരക്കേസില്‍ കുറ്റവിമുക്തയായ മാലദ്വീപ് വനിത ഫൗസിയ ഹസന് അന്തരിച്ചു. ശ്രീലങ്കയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. മാലിദ്വീപ് വിദേശകാര്യ മന്ത്രി ഫൗസിയയുടെ മരണവിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ചാരക്കേസുമായി ബന്ധപ്പെട്ട് 1994 നവംബര്‍ മുതല്‍ 1997 ഡിസംബര്‍ വരെ ജയില്‍വാസം അനുഭവിച്ചു. ചലച്ചിത്രനടിയും മാലദ്വീപ് നാഷണല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ ഓഫിസറായിരുന്നു. മറിയം റഷീദ, ഫൗസിയ ഹസന് എന്നീ പേരുകളാണ് ചാരക്കേസുമായി ബന്ധപ്പെട്ട് ഏറെ കോളിളക്കം സൃഷ്ടിച്ചത്.
ഐ.എസ്.ആര്.ഒ. ചാരക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ മാലി ഫൗസിയ ഹസ്സന്റെ മൊഴി സി.ബി.ഐ. രേഖപ്പെടുത്തിയിരുന്നു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മൊഴിയെടുത്തത്. സി.ബി.ഐ. അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഫൗസിയ ഹസ്സന്റെ മൊഴി രേഖപ്പെടുത്തിയത്. കേസിലെ ഏറ്റവും നിര്‍ണായകമായ രണ്ടു മൊഴികള്‍ അന്ന് ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതും ചാരവൃത്തി നടത്തിയെന്ന് ആരോപിക്കപ്പെട്ടതുമായ മാലി വനിതകളായ മറിയം റഷീദയുടെയും ഫൗസിയ ഹസ്സന്റേതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: