കോട്ടയം:മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ 314 ഗവേഷണ അധ്യാപക ഗൈഡുമാരില്‍ 197 പേരും മതിയായ യോഗ്യതയില്ലാത്തവരെന്ന് കണ്ട്രോളര് ആന്റ് ഓഡിറ്റര്‍ ജനറല്‍(സിഎജി) റിപ്പോര്‍ട്ട്. ഈയിടെ ഹോമിയോ എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥിക്ക് ഗൈഡായി പ്രവര്‍ത്തിച്ചത് ഗാന്ധിയന്‍ സ്റ്റഡീസില്‍ പിഎച്ച്ഡി നേടിയ അധ്യാപകന്.
പിഎച്ച്ഡി നേടി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍-എയ്ഡഡ് കോളെജുകളിലെ സ്ഥിരം അധ്യാപകര്‍ക്ക് എംജിയില്‍ ഗൈഡായി പ്രവര്‍ത്തിക്കാം. എന്നാല്‍ യുജിസി പട്ടികയില്‍ പെടുന്ന പ്രസിദ്ധീകരണങ്ങളില്‍ രണ്ട് പ്രബന്ധമെങ്കിലും പ്രസിദ്ധീകരിച്ചിരിക്കണമെന്ന മാനദണ്ഡം പാലിച്ചവര്‍ നന്നേ ചുരുക്കം.
ഇതിന് പുറമെ മൂല്യനിര്‍ണയത്തിലെ അപാകത, പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിലെയും ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്നതിലെയും കാലതാമസം, സാമ്പത്തിക മാനേജ്മെന്റിലെ കെടുകാര്യസ്ഥത എന്നിവ ഉള്‍പ്പെടെ സര്‍വ്വകലാശാലയിലെ പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ വീഴ്ചകളാണ് സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
മൂല്യനിര്‍ണ്ണയം നടത്താന്‍ സ്ഥിരം അധ്യാപകര്‍ക്ക് നല്‍കിയത് കോടികളാണ്. കൃത്യമായി പറഞ്ഞാല്‍ 13.97 കോടി. ഈ ധൂര്‍ത്തിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: