തിരുവനന്തപുരം: ഇന്ത്യന്‍ ചെസ് താരമായ 17കാരന് പ്രഗ്നാനന്ദയെ പ്രശംസിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി.
‘ചെസിലെ നമ്പര്‍ വണ്‍ മാഗ്നസ് കാള്സന് ഇനി ഉറക്കമില്ലാത്ത നാളുകള്‍. കാരണം ഇന്ത്യയില്‍ നിന്ന് ഒരു കൊച്ചു പയ്യന് താരമായി പ്രകാശിച്ചു തുടങ്ങിയിരിക്കുന്നു. പ്രഗ്നാനന്ദ കാള്‍സനെ തോല്പിച്ചത് ഒരു തവണയല്ല, മൂന്ന് തവണ. അഭിനന്ദനങ്ങള്‍ പ്രഗ്നാനന്ദ.’- ഇതാണ് വി. ശിവന്‍കുട്ടിയുടെ ഫേബ് ബുക്ക് കുറിപ്പ്.
കഴിഞ്ഞ നാല് മാസത്തിനകം മൂന്ന് തവണയാണ് ലോകചാമ്പ്യനായ മാഗ്നസ് കാള്‍സനെ ഇന്ത്യയുടെ 17 കാരന് പ്രഗ്നാനന്ദ മൂന്ന് ടൂര്‍ണ്ണമെന്റുകളില്‍ തോല്പിച്ചത്. ചെസ്സബിള്‍, എയര്‍തിംഗ്സ്, എഫ് ടിഎക്സ് ക്രിപ്റ്റോ കപ്പ് എന്നീ ടൂര്ണ്ണമെന്റുകളിലാണ് പ്രഗ്നാനന്ദ കാള്‍സനെ തോല്പിച്ചത്. അജയ്യനെന്ന് തോന്നിക്കുന്ന താരത്തെ തുടര്‍ച്ചയായി തോല്പിച്ചതോടെയാണ് പ്രഗ്നാനന്ദയുടെ പ്രശസ്തി ലോകമെങ്ങും പരന്നത്.
എഫ് ടിഎക്സ് ക്രിപ്റ്റോ കപ്പ് ചെസില്‍ ഏഴാം റൗണ്ടില്‍ ഒരു റാപ്പിഡ് ഗെയിമിലും രണ്ട് ബ്ലിറ്റ്സ് ഗെയിമുകളിലുമായി മൂന്ന് തവണ തുടര്‍ച്ചയായി മാഗ്നസ് കാള്‍സനെ പ്രഗ്നാനന്ദ തോല്പിച്ചിരുന്നു. ഒരൊറ്റ ടൂര്‍ണ്ണമെന്റിലെ ഈ ഹാട്രിക് തോല്‍വി ഏറ്റുവാങ്ങിയ രാത്രി തനിക്ക് ശരിക്ക് ഉറക്കം കിട്ടില്ലെന്ന് മാഗ്നസ് കാള്സന് പറഞ്ഞിരുന്നു. ഇതാണ് വിദ്യാഭ്യാസമന്ത്രിയുടെ കുറിപ്പില്‍ ഇനി മാഗ്നസ് കാള്സന് ഉറക്കമില്ലാ രാത്രികളാണെന്ന് പരാമര്‍ശിക്കാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: