തിരുവനന്തപുരം: മാരകമായ ലഹരി മരുന്നുകള്‍ പിടിമുറുക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം അതിവേഗത്തില്‍ തന്നെ മാറുകയാണെന്ന് മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ നിവേദിത. പിടിച്ചെടുക്കുന്ന മയക്കുമരുന്നു കേസുകളുടെ വര്‍ദ്ധനവു അതു തെളിയിക്കുന്നു. കൊക്കൈയിന്, എം ഡി എം എ, ഹാഷിഷ്, എല്‍ എസ് ഡി സ്റ്റാംപ് തുടങ്ങിയ മാരകമായ ലഹരി മരുന്നുകളാണ് വിദ്യാര്‍ത്ഥികളിലും ചെറുപ്പക്കാരിലും ഉപയോഗിക്കുന്നതായി കണ്ടെത്തുന്നത്.
ലഹരിമാഫിയക്കെതിരായ ശക്തമായ പ്രവര്‍ത്തനങ്ങള്‍ പോലീസും എക്സൈസും നടത്തുന്നുണ്ടെന്നു പറയുന്നുണ്ടെങ്കിലും കര്‍ശന നടപടികള്‍ ഇല്ലാതെ പലപ്പോഴും അവര്‍ക്കു ചുക്കാന്‍ പിടിക്കുന്ന സാഹചര്യങ്ങളാണ് നിലവിലുള്ളതു. ലഹരി മരുന്നു കേസുകളില്‍ തുടരന്വേഷണം ഇല്ലാത്തതും കേരളത്തില്‍ ലഹരിമാഫിയകള്‍ക്ക് കൂടുതല്‍ വഴിയൊരുക്കകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ മയക്കുമരുന്ന് മാഫിയക്കെതിരെ മഹിളാമോര്‍ച്ച വിവിധ സമര മാര്‍ഗങ്ങളിലൂടെയും ബോധവല്‍ക്കരണ പരിപാടികളിലൂടെയും ശക്തമായ പ്രതിരോധ പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ട് ജനങ്ങളില്‍ മയക്കുമരുന്നിനെതിരെ അവബോധം സൃഷ്ടിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ നടപടികള്‍ കൈക്കൊള്ളുകയാണെന്ന് നിവേദിത അറിയിച്ചു.
പ്രാരംഭ പരിപാടി എന്ന നിലയില്‍ ഓഗസ്ററ് 30, 31 തീയതികളില്‍ ‘ആഘോഷങ്ങള്‍ ലഹരിമയക്കുമരുന്ന് വിമുക്തമാക്കാന്‍ ഒരു കൈയൊപ്പ് എന്ന പേരില്‍ പൊതുജനങ്ങളുടെ ഒപ്പു ശേഖരണവും സെപ്റ്റംബര്‍ 1ാം തീയതി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു ലഹരി മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കാനും ശക്തമായ നടപടികള്‍ കൈക്കൊള്ളണം എന്നാവശ്യപ്പെട്ടു കൊണ്ട് മഹിളാ മോര്‍ച്ചയുടെ പ്രതിനിധികള്‍ പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്ക് നിവേദനം സമര്‍പ്പിക്കുവാനും തീരുമാനിച്ചിരിക്കുന്നതായും നിവേദിത അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: