ചാത്തന്നൂര്‍: പൂക്കള്‍ കൊണ്ട് മനോഹരമായ പൂക്കളമൊരുക്കി. ഓലക്കുട ചൂടിയ മാവേലി എത്തി. ഓണപ്പാട്ടുകള്‍ ആലപിച്ചു നൃത്തം ചെയ്തു. പരിപ്പും പപ്പടവും ഉപ്പേരിയും പായസവും പഴവുമുള്പ്പെടെയുള്ള ഓണസദ്യ ഉണ്ടു. ചാത്തന്നൂര്‍ ബിആര്‍സിയിലെ കുട്ടികളാണ് ശനിയാഴ്ച ചാത്തന്നൂര്‍ ഗവ.എല്‍പിസ്കൂളിലെ വേദിയില്‍ ആരെയും വിസ്മയിപ്പിക്കുന്ന കലാപരിപാടികള്‍ അവതരിപ്പിച്ചത്.
അവരുടെ ശാരീരികവും മാനസികവുമായ ഭിന്നതകള്‍ വിസ്മരിപ്പിക്കുന്ന തലത്തിലായിരുന്നു കലാസംഗീത പരിപാടികളും നൃത്തവും ഓണപ്പൂക്കളവുമൊക്കെ ഒരുക്കിയത്.റോട്ടറി ക്ലബ്ബ് ഓഫ് പാരിപ്പള്ളി ടൗണിന്റെ സഹകരണത്തോടെ യാണ് ബിആര്‍സി വിദ്യാര്‍ഥികളുടെ ഓണാഘോഷം സംഘടിപ്പിച്ചത്. അമ്പതോളം വിദ്യാര്‍ഥികളും രക്ഷിതാക്കളും ഓണാഘോഷത്തില്‍ പങ്കെടുത്തു.
ഓണാഘോഷ സന്ദേശ സമ്മേളനത്തില്‍ പാരിപ്പള്ളി റോട്ടറി ക്ലബ്ബ് പ്രസിഡന്റ് വി.എസ് സന്തോഷ് കുമാര്‍ അധ്യക്ഷനായിരുന്നു. റോട്ടറി ക്ലബ്ബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ബാബുമോന്, റോട്ടറി ക്ലബ്ബ് അസി. ഗവര്‍ണര്‍ സുലൈമാന്‍, ഗ്രാമപഞ്ചായത്തംഗം വിജയലളിത, സ്കൂള്‍ ഹെഡ്മിസ്ട്രസ് ജ്യോതി അമ്മ, എം. കബീര്‍, രാജേഷ്, കല്ലുവാതുക്കല്‍ അജയകുമാര്‍, ജെയിംസ് കൊല്ലായ്ക്കല്‍, ഫ്രാന്‍സിസ്, രാജേഷ്, ശിവരാജ പിള്ള, സുഭാഷ്, ബി പി സി.ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: