കൊല്ലം: കടലാക്രമണം രൂക്ഷമായ ആലപ്പാട് മേഖലയില്‍ പുലിമുട്ട് നിര്‍മാണത്തിന് ആവശ്യമായ പാറ ലഭ്യമാക്കാന്‍ കരാറുകാരന് അടിയന്തര നിര്‍ദേശം. ജില്ലാകള്കടര്‍ അഫ്സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിന്റേതാണ് നടപടി. കടലാക്രമണ പ്രദേശം കളക്ടര്‍ സന്ദര്‍ശിക്കണമെന്ന് സി.ആര്. മഹേഷ് എംഎല്‍എ ആവശ്യപ്പെട്ടു.
നിര്‍മാണം നടക്കുന്ന മാളിയേക്കല്‍ റെയില്‍വേ മേല്‍പ്പാലം, കാട്ടില്‍കടവ് പാലങ്ങളുടെ നിര്‍മാണ പുരോഗതി വിലയിരുത്തി. കന്നേറ്റി കായലിലെ ശ്രീനാരായണ വള്ളംകളിയോടനുബന്ധിച്ച് ടൂറിസം പവലിയന്റെ അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കാന്‍ ഡിടിപിസിക്ക് നിര്‍ദ്ദേശം നല്കി.
എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ച് നിര്‍മാണം നടക്കുന്ന നെടുമ്പന ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിന്റെ നിര്‍മാണം സംബന്ധിച്ച് പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തന പുരോഗതി മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് അറിയിക്കണമെന്ന് എംഎല്‍എ പി.സി. വിഷ്ണുനാഥ് നിര്‍ദേശിച്ചു.
കൊല്ലം പോര്‍ട്ടിന് ഇമിഗ്രേഷന്‍ അനുമതി ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ വേഗത്തിലാക്കാമെന്ന് പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. എംഎല്‍എമാര്‍ ഉന്നയിച്ച വിവിധ വിഷയങ്ങളില്‍ അടിയന്തര നടപടികള്‍ക്കും യോഗം ശിപാര്‍ശ ചെയ്തു. എംഎല്‍എമാരായ എം. നൗഷാദ്, പി.എസ്. സുപാല്‍, ജില്ലാ വികസന കമ്മീഷണര്‍ ആസിഫ്. കെ. യൂസഫ്, സബ് കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, എഡിഎം, ജില്ലാ പ്ലാനിങ് ഓഫീസര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: