തലശ്ശേരി: ഫർണിച്ചർ വ്യവസായ സ്ഥാപനം പൂട്ടിച്ചതിൽ മനംനൊന്ത് നാടുവിട്ട ദമ്പതിമാരെ സിപിഎം നേതാക്കൾ വീട്ടിലെത്തി കണ്ടു. നഗരസഭയുടെ ഭാഗത്തുനിന്നും ഇനി ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് നേതാക്കള്‍ വ്യവസായി രാജ് കബീറിന് ഉറപ്പ് നൽകി. കണ്ണൂർ ജില്ല കമ്മറ്റിയുടെ നിർദേശ പ്രകാരമാണ് നേതാക്കൾ വ്യവസായിയെ കണ്ടത്. ഇന്ന് സ്ഥാപനം തുറന്നുകൊടുത്തു.
കോടതി ഉത്തരവുണ്ടായിട്ടും വ്യവസായ മന്ത്രി ഇടപെട്ടിട്ടും സ്ഥാപനം തുറക്കാൻ നഗരസഭ സമ്മതിച്ചില്ലെന്നായിരുന്നു രാജ് കബീറിന്റെ പരാതി. സ്ഥാപനത്തിൽ ഷീറ്റിട്ടതുമായി ബന്ധപ്പെട്ടാണ് തലശേരി നഗരസഭയുമായി തർക്കം ഉടലെടുത്തത്. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നിർദ്ദേശപ്രകാരമാണ് ഷീറ്റിട്ടത്. സ്ഥാപനം പൂട്ടിക്കാൻ കാരണം ഭരണ സമിതിയുടെ ദുർവാശിയെന്നും ദമ്പതികള്‍ പറഞ്ഞിരുന്നു.
ലക്ഷങ്ങൾ മുടക്കി തുടങ്ങിയ സ്ഥാപനം പൂട്ടിച്ച തലശ്ശേരി നഗരസഭ തങ്ങളെ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്ന് കത്ത് എഴുതി വച്ച് ചൊവ്വാഴ്ച നാട് വിട്ട രാജ് കബീറിനെയും ഭാര്യയേയും വെള്ളിയാഴ്ച്ച പുലർച്ചെയാണ് കോയമ്പത്തൂരിൽ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: