ന്യൂദല്‍ഹി : മുതിര്‍ന്ന നേതാക്കള്‍ നേരത്തെ ആവശ്യപ്പെട്ട കാര്യങ്ങള്‍ നടപ്പാക്കിയിരുന്നെങ്കില്‍ പാര്‍ട്ടിക്ക് ഈ ഗതി വരില്ലായിരുന്നെന്ന് മനീഷ് തിവാരി. ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടതില്‍ കോണ്‍ഗ്രസ്സിന് കടുത്ത തലവേദനയാണ് ഉണ്ടാക്കിയത്. അതിനിടയിലാണ് മുതിര്‍ന്ന നേതാവ് തന്ന നേതൃത്വത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.
ജി 23യില്‍ നേതാക്കളില്‍ ഗുലാം നബി ആസാദും മനീഷ് തിവാരിയും ഉള്‍പ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ളയാള്‍ ഉള്‍പ്പടെ വന്‍ അഴിച്ചുപണി നടത്തണമെന്ന് ജി 23 നേതാക്കള്‍ ശുപാര്‍ശ ചെയ്തിരുന്നു. നേരത്തെ ആവശ്യപ്പെട്ട കാര്യങ്ങള്‍ നടപ്പാക്കിയിരുന്നെങ്കില്‍ കോണ്‍ഗ്രസിന് ഈ ഗതി വരില്ലായിരുന്നു. പാര്‍ട്ടിക്കും രാജ്യത്തിനുമിടയില്‍ വലിയ വിടവുണ്ടെന്നും മനീഷ് തിവാരി വ്യക്തമാക്കി.
കോണ്‍ഗ്രസ് ആത്മപരിശോധന നടത്തേണ്ടത് ആവശ്യമാണ്. വാര്‍ഡ് തെരഞ്ഞെടുപ്പില്‍ പോലും വിജയിക്കാത്തവരാണ് ഇപ്പോള്‍ പാര്‍ട്ടിയെ ഉപദേശിക്കുന്നത്. 42 വര്‍ഷം പാര്‍ട്ടിക്കായി ജീവിച്ചവര്‍ കുടിയാന്മാരല്ല. അവര്‍ക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും മനീഷ് തിവാരി രൂക്ഷമായി വിമര്‍ശിച്ചു.
ഗുലാം നബി ആസാദിന്റെ രാജിയെ കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാക്കളായ ആനന്ദ് ശര്‍മയും പൃഥിരാജ് ചവാനും പിന്തുണച്ചിരുന്നു. അതിനു പിന്നാലെയാണ് മനീഷ് തിവാരിയും പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്ത് എത്തിയത്. അതേസമയം ഗുലാംനബിക്ക് പിന്നാലെ കശ്മീര്‍ കോണ്‍ഗ്രസ്സിനുള്ളില്‍ പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോവുകയാണ്. മൂന്ന് മുന്മന്ത്രിമാര് ഉള്‍പ്പടെ 11 പ്രമുഖ നേതാക്കളാണ് പേരാണ് ജമ്മു കാശ്മീരില്‍ കോണ്‍ഗ്രസ് വിട്ടത്. കൂടുതല്‍ പേര് രാജിക്കൊരുങ്ങുകയാണെന്നും സൂചനയുണ്ട്.
സെപ്തംബര്‍ 5ന് നടത്തുന്ന റാലിയില്‍ ആസാദ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുന്നോടിയായി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ആസാദിന്റെ നേതൃത്വത്തില്‍ തുടങ്ങി. അണികളെ ഏകോപ്പിപ്പിച്ച് പ്രവര്‍ത്തനം തുടങ്ങാന്‍ ആസാദ് നിര്‍ദേശിച്ചതായി മുന്‍ എംഎല്‍എ ഗുല്‍സാര്‍ അഹമ്മദ് വാണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: