കൊല്ലം: ആര്‍എംഎസിനെ ഇന്‍ട്രാ സര്‍ക്കിള്‍ ഹബ് (ഐസിഎച്ച്) ആയി ഉയര്‍ത്തി കേന്ദ്ര കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. കേന്ദ്രമന്ത്രി അശ്വനി വൈഷണവിന് കൊല്ലം ആര്‍എംഎസ് ഐസിഎച്ച്ആയി ഉയര്‍ത്തുന്നതിന്റെ ആവശ്യകത സംബന്ധിച്ച് എന്‍.കെ. പ്രേമചന്ദ്രന് എംപി നിവേദനം നല്‍കിയിരുന്നു.
കൊല്ലം ആര്‍എംഎസ് പ്രത്യേകമായി പരിശോധിക്കാനും കൊല്ലത്തെ സൗകര്യങ്ങള്‍ നിര്‍ത്തലാക്കിയാല്‍ ഉണ്ടാകാവുന്ന വിഷമതകള്‍ പുന പരിശോധക്കാനും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പൊതു ഉത്തരവില്‍ നിന്നും കൊല്ലം ആര്‍എംഎസിനെ ഒഴിവാക്കാനും ഇന്‍ട്രാ സര്‍ക്കിള്‍ ഹബായി ഉയര്‍ത്തിയും പുതിയ ഉത്തരവ് ഇറക്കിയത്.
കൊല്ലത്തെ സ്പീഡ് പോസ്റ്റുകള്‍ തിരുവനന്തപുരത്താണ് പ്രോസസ് ചെയ്തിരുന്നത്. അതിനാല്‍ സ്പീഡ് പോസ്റ്റുകള്‍ക്ക് കാലതാമസം ഉണ്ടായിരുന്നു. കൊല്ലം ആര്‍എംഎസ് ഐസിഎച്ചായി ഉയര്‍ത്തിയതിലൂടെ സ്പീഡ് പോസ്റ്റും രജിസ്ട്രേഡ് പോസ്റ്റും കൊല്ലത്ത് തന്നെ പ്രോസസ് ചെയ്യാന്‍ കഴിയും. ബിഎന്‍പിഎല്‍ സര്‍വീസ് ആരംഭിക്കാന്‍ കഴിയുന്നതും ആര്‍എംഎസിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുവാന്‍ കഴിയുന്നതാണ് പുതിയ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: