പോത്തൻകോട് (തിരുവനന്തപുരം) : ശാന്തിഗിരി ആശ്രമ സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ തൊണ്ണൂറ്റിയാറാമത് ജന്മദിനമായ നവപൂജിതം ആഘോഷങ്ങൾക്ക് നാളെ (26 ന് വെള്ളിയാഴ്ച) തുടക്കമാകും . ഏഴു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനം വൈകിട്ട് 5.30 ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിക്കും. ശ്രീലങ്കന്‍ ആരോഗ്യ മന്ത്രി ഡോ കെഹേലിയ റംബുക്വെല മുഖ്യാതിഥിയാകും. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, അടൂർ പ്രകാശ് എം.പി, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്, മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, റിട്ട. ഡിസ്ട്രിക്സ് സെഷന്‍സ് ജഡ്ജ് മുരളി ശ്രീധര്‍, ശാന്തിഗിരി സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ ഫെലോ ഡോ.ഗോപിനാഥപിള്ള.കെ എന്നിവര്‍ ചടങ്ങിൽ സംബന്ധിക്കും. ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാന തപസ്വി സ്വാഗതവും ഇന്റർനാഷണൽ ഓപ്പറേഷൻസ് വിഭാഗം ഇൻ-ചാർജ് സ്വാമി ജനനന്മ ജ്ഞാന തപസ്വി കൃതജ്ഞതയും ആശംസിക്കും.
27 ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ.എൽ.മുരുകൻ ഉദ്ഘാടനം ചെയ്യും. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അധ്യക്ഷനാകും. മാത്യുസ് മാർ സിൽവേനിയോസ് എപ്പിസ്കോപ്പ, സ്വാമി അഭയാനന്ദ, വെള്ളയമ്പലം ബിഷപ്പ് ഹൗസ് വികാരി ജനറല്‍ ഫാ.യൂജിന്‍ പെരേര എന്നിവർ ചടങ്ങിൽ മഹനീയ സാന്നിധ്യമാകും. തോമസ് ചാഴിക്കാടൻ എം. പി, എം .എൽ.എ മാരായ ഐ.ബി. സതീഷ്, ഒ.എസ്. അംബിക, കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ.ആർ. രാജശേഖരൻ, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ്, എ.ഐ.സി.സി അംഗം അഡ്വ. ബിന്ദു കൃഷ്ണ,മാണിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ലേഖകുമാരി, വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ജയൻ, ജില്ലാപഞ്ചായത്തംഗം ആർ.വേണുഗോപാലൻ നായർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. സ്വാമി നവനന്മ ജ്ഞാന തപസ്വി സ്വാഗതവും സ്വാമി സായൂജ്യനാഥ് ജ്ഞാന തപസ്വി കൃതജ്ഞതയും രേഖപ്പെടുത്തും.
28 ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഗുരുവിന്റെ ജന്മനാടായ ആലപ്പുഴ ചന്ദിരൂരിലെ ആഘോഷപരിപാടികൾ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. ജന്മഗൃഹസമുച്ചയത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. എ. എം. ആരിഫ് എം.പി അധ്യക്ഷത വഹിക്കും. ദലീമ ജോജോ എം.എൽ.എ., പി. പി.ചിത്തരഞ്ജൻ എം.എൽ.എ., ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി,, സിപിഐ ആലപ്പുഴ ജില്ല സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, മുന്‍ എം.എല്‍.എ ഷാനിമോൾ ഉസ്മാൻ, കെ.എസ്.ഡി.പി ചെയർമാൻ സി.ബി. ചന്ദ്രബാബു, ബി.ജെ.പി ദേശീയ കൗൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ, കേന്ദ്ര സംഗീത നാടക അക്കാദമി അംഗം വയലാർ ശരത്ചന്ദ്രവർമ്മ, മാന്നാനം കെ.ഈ.സ്കൂൾ പ്രിൻസിപ്പാൾ റവ. ഫാദർ. ഡോ. ജെയിംസ് മുല്ലശ്ശേരി സി. എം. ഐ. ചലച്ചിത്ര സംവിധായകന് രാജീവ് അഞ്ചല്‍, എൻ.എസ്.എസ് ചേർത്തല താലൂക്ക് യൂണിയൻ പ്രസിഡന്റ് രാധാകൃഷ്ണൻ ഇലഞ്ഞിയിൽ, എസ്.എൻ.ഡി.പി യോഗം ഡയറക്ട് ബോർഡ് അംഗം വി.ശശികുമാർ, ഗാന രചയിതാവ് രാജീവ് ആലുങ്കൽ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുക്കും.
29 ന് തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് ശാന്തിഗിരിയില്‍ നടക്കുന്ന പൊതുസമ്മേളനം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി , തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ എന്നിവര്‍ ചടങ്ങില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വിഡി. സതീശൻ അദ്ധ്യക്ഷനാകും. ജോസഫ് മാര്‍ ബര്‍ണാബസ് സഫര്‍ഗണ്‍ മെത്രാപ്പോലീത്ത, സ്വാമി ശുഭാംഗാനന്ദ എന്നിവര്‍ മഹനീയ സാന്നിദ്ധ്യമാകും. എം.എല്‍.എ മാരായ കടകംപള്ളി സുരേന്ദ്രൻ, വി.ജോയി, സികെ. ഹരീന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി ഐ.എ.എസ്., മുൻ എം.എല്‍.എ. എം.എല്‍. ജേക്കബ് , ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ജെ.ആര്. പദ്മകുമാര്‍, സിപിഐ തിരുവനന്തപുരം ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, മുന്‍ പി.എ.സി അംഗം ആര്.പാര്‍വ്വതി ദേവി, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ പങ്കെടുക്കും.
30ന് ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് സഹകരണമന്ദിരത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം കേന്ദ്ര വനിതാ ശിശുക്ഷേ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷനാകും. ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ മുഖ്രപ്രഭാഷണം നടത്തും. അബ്ദുള്‍ സമദ് സമദാനി എം.പി., എം.എല്‍.എ. മാരായ കെ.യു. ജനീഷ് കുമാര്‍, റജി എം. ജോണ്‍, സി.പി.ഐ. ദേശീയ കണ്ട്രോള് കമ്മീഷൻ അംഗം പന്ന്യൻ രവീന്ദ്രൻ, വികെ.എല്‍. ഗ്രൂപ്പ് ചെയര്മാൻ ഡോ.വര്‍ഗീസ് കുര്യൻ, എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസ്ലര് ഡോ. സാബു തോമസ്, വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടര്‍ എസ്. ഉണ്ണികൃഷ്ണൻ നായര്‍, ബി.ജെ.പി. തിരുവനന്തപുരം ജില്ല പ്രസിഡന്റ് വി.വി. രാജേഷ്, ജില്ലാ ട്രഷറര്‍ എം .ബാലമുരളി, ഫാ. ജോസ് കിഴക്കേടം, കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കണ്വെന്ഷന് ചെയര്മാന് ഡോ.രഞ്ജിത്ത് പിള്ള എന്നിവര്‍ പങ്കെടുക്കും.
31 ന് ബുധനാഴ്ച വൈകുന്നേരം 5 മണി മുതല്‍ തിരുവനന്തപുരം വഴുതക്കാട് സുബ്രമണ്യം ഹാളിൽ രാഷ്ട്രീയ സാംസ്കാരിക ആത്മീയ സാമൂഹീക കലാരംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സൗഹൃദക്കൂട്ടായ്മ നടക്കും. നവപൂജിതദിനമായ സെപ്തംബർ 1 ന് വ്യാഴാഴ്ച രാവിലെ 5മണിക്ക് സന്യാസി സംഘത്തിന്റെ പ്രത്യേക പുഷ്പാഞ്ജലിയോടെ ചടങ്ങുകള്‍ ആരംഭിക്കും. 6 മണിക്ക് ധ്വജം ഉയര്‍ത്തല്‍, 7 മണിമുതല്‍ താമര പര്‍ണ്ണശാലയില്‍ പുഷ്പസമര്‍പ്പണം എന്നിവ നടക്കും, 11 മണിക്ക് നടക്കുന്ന പൊതു സമ്മേളനം ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. പത്മശ്രീ എം.എ. യൂസഫലി മുഖ്യാതിഥിയാകും.ശ്രീലങ്കൻ ടൂറിസം മന്ത്രി ഹരിൻ ഫെര്‍ണാണ്ടോ നവപൂജിതം സുവനീര്‍ പ്രകാശനം ചെയ്യും. സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്. അനില്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്, മുസ്ലീം യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, മുൻമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ, പി.എ.സി. ചെയര്മാൻ പി.കെ. കൃഷ്ണദാസ്, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് ഗുരുദര്‍ശനവും വിവിധ സമര്‍പ്പണങ്ങളും അന്നദാനവുമുണ്ടാകും. ഉച്ചയ്ക്ക് 2 ന് നടക്കുന്ന സമര്‍പ്പണ സമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പാളയം ഇമാം വി.പി. സുഹൈബ് മൗലവി, സ്വാമി നവനന്മ ജ്ഞാന തപസ്വി, ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍, മുൻ മന്ത്രി പന്തളം സുധാകരൻ, അഡ്വ. എം. ലിജു,ഡോ. പുനലൂര്‍ സോമരാജൻ, അമൃതം റജി, കൊല്ലം തുളസി, അഡ്വ. വെമ്പായം അനില്‍കുമാര്‍,രമണി പി.നായര്‍, അഡ്വ. തേക്കട അനില്‍കുമാര്‍ എന്നിവര്‍ സംബന്ധിക്കും.
വൈകിട്ട് 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വീണാജോര്‍ജ്, അബ്ദു റഹിമാൻ, പി.എ. മുഹമ്മദ് റിയാസ്, സീറോ മലങ്കര കാത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ, ഡോ.ശശി തരൂര്‍ എം.പി., ചങ്ങനാശ്ശേരി അതിരൂപത ആക്സിലറി ബിഷപ്പ് ഡോ. മാര്‍ തോമസ് തറയില്‍, എ.എ. റഹീം എം.പി., എം.എൽ.എ മാരായ പി.സി. വിഷ്ണുനാഥ് , പി.കെ. ബഷീർ, പി. ഉബൈദുള്ള,സി.എച്ച്. കുഞ്ഞമ്പു, എം . രാജഗോപാൽ, സി.കെ.ആശ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.എൻ.എ. സലാം, വനിത കമ്മീഷന് അംഗം ഷാഹിദ കമാല്‍, മുൻ എം.എല്‍.എ. രാജു ഏബ്രഹാം., അഡ്വ. കെ.അനന്തഗോപൻ, വിജയൻ തോമസ്,നടൻ പ്രേംകുമാര്‍, സബീര്‍ തിരുമല, കരമന ജയന്, എം.എസ്. രാജു എന്നിവര്‍ അന്നേദിവസം നടക്കുന്ന വിവിധ സമ്മേളനങ്ങളില്‍ സംബന്ധിക്കും. രാത്രി 9.30 ന് വിശ്വസംസ്കൃതി കലാരംഗത്തിന്റെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും. സെപ്തംബര്‍ 20 ന് നടക്കുന്ന പൂര്‍ണ്ണകുംഭമേളയോടെ ഈ വര്‍ഷത്തെ നവപൂജിതം ആഘോഷപരിപാടികള്‍ സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: