പാട്‌ന : റെയില്‍വേ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആര്‍ജെഡി നേതാക്കളുടെ വീട്ടില്‍ സിബിഐ റെയ്ഡ്. ആര്‍ജെഡി നേതാവും മുനിസിപ്പല്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ സുനില്‍ സിങ്ങ്, ആര്‍ജെഡി രാജ്യസഭാ എംപി അഹമ്മദ് അഷ്ഫാഖ് എന്നിവരുടെ വീട്ടിലണ് പരിശോധന. സിബിഐ സംഘം ഇന്ന് രാവിലെ ഒരേ സമയമെത്തി തെരച്ചില്‍ നടത്തുകയായിരുന്നു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് ലാലു പ്രസാദ് യാദവ് മന്ത്രിയായിരിക്കേ നടത്തിയ കാലത്തെ അഴിമതിയുമായി ബന്ധപ്പെട്ടാണ് പരിശോധന. മുന്‍ റെയില്‍വേ മന്ത്രി ലാലു പ്രസാദ്, ഭാര്യ റാബ്‌റി ദേവി, രണ്ട് പെണ്‍മക്കള്‍, മറ്റ് 12 പേര്‍ എന്നിവര്‍ക്കെതിരെയാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. ഇവരുമായി അടുത്തവരിലാണ് നിലവില്‍ അന്വേഷണ.ം
അതിനിടെ റെയ്ഡ് പ്രത്യേക ലക്ഷ്യം വെച്ചുള്ളതാണ്. ബിജെപി കേന്ദ്ര ഏജന്‍സികളെ ഇതിനായി ഉപയോഗപ്പെടുത്തുകയാണെന്നും ആരോപിച്ച് ആര്‍ജെഡി നേതാവ് സുനില്‍ സിങ് രംഗത്ത് എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: