ന്യൂദല്‍ഹി: അലോപ്പതി വിരുദ്ധ പ്രസ്താവനയില്‍ ബാബ രാംദേവിനെതിരെ സുപ്രീംകോടതി. ആയുര്‍വേദത്തെ ജനകീയമാക്കാന്‍ പ്രചാരണം നടത്താമെന്നും എന്നാല്‍ മറ്റ് സംവിധാനങ്ങളെ വിമര്‍ശിക്കരുതെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം.
”എന്തിനാണ് ഡോക്ടര്‍മാരെയും അലോപ്പതിയെയും കുറ്റപ്പെടുത്തുന്നത്? നിങ്ങള്‍ യോഗയെ ജനകീയമാക്കിയത് നല്ല കാര്യം തന്നെ, എന്നാല്‍ മറ്റ് സംവിധാനങ്ങളെ വിമര്‍ശിക്കരുത്. നിങ്ങള്‍ വിശ്വസിക്കുന്നത് എല്ലാം ശരിയാക്കുമെന്ന് എന്താണ് ഉറപ്പ്? എന്തുകൊണ്ടാണ് രാംദേവ് ഇങ്ങനെ വിമര്‍ശിക്കുന്നത്? ഇത്തരം വിമര്‍ശനത്തില്‍ നിന്നും വിട്ടുനില്‍ക്കണം” ചീഫ് ജസ്റ്റിസ് എന്‍.വി രമണ വാക്കാല്‍ പറഞ്ഞു.
ബാബാ രാംദേവിന്റേത് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന പരസ്യമാണെന്നും കോടതി നിരീക്ഷിച്ചു. ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. പഠിക്കാത്ത വിശയത്തില്‍ പ്രസ്താവന നടത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ശാസ്ത്രീയമായ വൈദ്യശാസ്ത്രത്തെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതിനാല്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയം പകര്‍ച്ചവ്യാധി നിയമപ്രകാരം നടപടിയെടുക്കണമെന്നും പ്രോസിക്യൂട്ട് ചെയ്യണമെന്നും ഐഎംഎ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: