തിരുവനന്തപുരം: കരുണാകര ഗുരുവിന്റെ ജീവിതം കേവലം ആശ്രമത്തില്‍ മാത്രം ഒതുങ്ങി നിന്ന ഒന്നായിരുന്നില്ലെന്ന് കേന്ദ്ര രാസവസ്തു രാസവളം നവ പുന:രുപയോഗ ഊര്‍ജ്ജ സഹ മന്ത്രി ഭഗവന്ദ് ഖുബ്ബ പറഞ്ഞു. ശാന്തിഗിരി നവജ്യോതി ശ്രീ കരുണാകര ഗുരുവിന്റെ ജന്മദിന പൂജിത സമര്‍പ്പണ ആഘോഷം നവപൂജിതം വിളംബര സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹസേവനം അദ്ദേഹത്തിന്റെ ജീവിത വ്രതവും ദൗത്യവുമായിരുന്നു.
കൃഷി, ആയൂര്‍വേദം, വാണിജ്യം പരിശീലനം ഇങ്ങന്നെ സമൂഹത്തില്‍ സമഗ്രമായ പരിവര്‍ത്തനം ഉണ്ടാക്കാന്‍ ഉതകുന്ന തായിരുന്നു സ്വാമിജിയുടെ ജീവിത പന്ഥാവ്. ആദ്ധ്യാത്മികത, സാത്വികത, യോഗ, പ്രാണായാമം പോലുള്ള നിരവധി കാര്യങ്ങളില്‍ അദ്ദേഹം മാനവരാശിക്ക് ദര്‍ശനം നല്കി എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി അധ്യക്ഷനായിരുന്നു. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരു രത്നം ജ്ഞാന തപസ്വി ചടങ്ങില്‍ സന്നിഹിതനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: