ഇടുക്കി : വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ ഭീഷണിമുഴക്കി സിപിഎം നേതാവ്. ദേവികുളം ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും സിപിഐ അടിമാലി മണ്ഡലം കമ്മിറ്റി അംഗവുമായ പ്രവീണ്‍ ജോസ് വാളറ ഡെപ്യൂട്ടി റേഞ്ച് ഓഫീസറെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
ചിയപ്പാറയില്‍ വനാതിര്‍ത്തിയില്‍ ദേശീയ പാതക്കരികില്‍ കരിക്കുവിറ്റയാളെ പിടികൂടിയതുമായി ബന്ധപ്പെട്ടാണ് വനംവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയത്. ആഗസ്റ്റ് പതിനാലിനാണ് ദേശീയ പാതക്കരികില്‍ കരിക്ക് വില്‍ക്കുന്നതിനിടെ അടിമാലി സ്വദേശിയായ ബീരാന്‍ കുഞ്ഞിനെ വനംവകുപ്പ് പിടികൂടുന്നത്. വനാതിര്‍ത്തിയിലേക്ക് പ്ലാസ്റ്റിക് അടക്കമുള്ള വേസ്റ്റുകള്‍ നിക്ഷേപിച്ചതിന് ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രവീണ്‍ വാളറ ഡെപ്യൂട്ടി റെഞ്ച് ഓഫീസറെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
‘കരിക്കുവിറ്റയാള്‍ വനത്തിലേക്ക് മാലിന്യങ്ങള്‍ തള്ളിയാല്‍ പിഴ ഈടാക്കുകയാണ് വേണ്ടത്. അതല്ലാതെ കോടതിയില്‍ ഹാജരാക്കുന്ന രീതി ആവര്‍ത്തിക്കരുത്’. അത്തരത്തിലുണ്ടായാല്‍ അടിമാലി ടൗണില്‍ വെച്ച് വനംവകുപ്പ് നേതാവിനെ മര്‍ദ്ദിക്കുമെന്നായിരുന്നു ഭീഷണി.
മുമ്പ് താന്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ തല്ലിയിട്ടും വനംവകുപ്പിന് തന്നെ ഒന്നും ചെയ്യ്ാനായില്ല. അതുകൊണ്ട് ഇനിയും തന്നെ കൊണ്ട് ആവര്‍ത്തിക്കാനിടയാക്കരുത്. എന്നായിരുന്നു പ്രവീണ്‍ ജോസിന്റെ ഭീഷണി.
എന്നാല്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വനത്തിനുള്ളില്‍ ദേശീയാ പാതക്കരികിലുള്ള വഴിയോര കച്ചവടം തടയുന്നതിന്റെ ഭാഗമാണ് അറസ്റ്റ് ചെയ്തതെന്ന് വനംവകുപ്പ് പ്രതികരിച്ചു. അതേസമയം സംഭവത്തില്‍ വനംവകുപ്പുദ്യോഗസ്ഥര്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നുമാണ് അടിമാലി പോലീസ് വിഷയത്തില്‍ മറുപടി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: