പാലക്കാട് : സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് പേരെ കാണാനില്ലെന്ന് പരാതി. കുന്നങ്കാട് സ്വദേശികളായ ആവാസ്, ജയരാജ് എന്നിവരെ കാണാനില്ലെന്നാണ് പരാതി. കേസുമായി ബന്ധപ്പെട്ട് പോലീസ് ഇരുവരേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. അതിനുശേഷം കാണാനില്ലെന്നാണ് പരാതി.
ഇരുവരെയും കാണാനില്ലെന്ന് കാട്ടി ആവാസിന്റെയും ജയരാജിന്റെയും അമ്മമാര്‍ പാലക്കാട് കോടതിയെ സമീപിക്കുകയായിരുന്നു. ജയരാജിന്റെ അമ്മ ദൈവാനിയും ആവാസിന്റെ അമ്മ പുഷ്പയുമാണ് കോടതിയെ സമീപിച്ചത്. മക്കളെ കാണാനില്ലെന്ന ഇവരുടെ പരാതി അന്വേഷിക്കാന്‍ കോടതി അഭിഭാഷക കമ്മിഷനെ നിയമിച്ചു. ആവാസും ജയരാജും പോലീസ് കസ്റ്റഡിയില്‍ ഉണ്ടോ എന്ന് പരിശോധിക്കാനാണ് കമ്മീഷനെ നിയോഗിച്ചത്.
തുടര്‍ന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ പാലക്കാട് സൗത്ത്, നോര്‍ത്ത് പോലീസ് സ്റ്റേഷനിലെത്തി അഭിഭാഷക കമ്മിഷന് പരിശോധന നടത്തി. ഇതുസംബന്ധിച്ച വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുവരേയും ചോദ്യം ചെയ്യാനെന്ന പേരില്‍ പോലീസ് വിളിച്ചു കൊണ്ടുപോയത്. അതിനുശേഷം ഇരുവരും തിരിച്ച് വീട്ടില്‍ എത്തിയിട്ടില്ലെന്നും അമ്മമാര്‍ പറഞ്ഞു.
ഷാജഹാന് വധക്കേസില്‍ ഇതുവരെ 8 പേരാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്. എന്നാല്‍ പ്രതികള്‍ ഇവര്‍ മാത്രമല്ലെന്നും കൂടുതല്‍ അറസ്റ്റുണ്ടായേക്കാമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: