ചാത്തന്നൂര്‍: അജ്ഞാതനായ ഒരു മനുഷ്യന്റെ ജീവന് രക്ഷിക്കാന്‍ സാധിച്ചതിന്റെ നിര്‍വൃതിയിലാണ് ചാത്തന്നൂര്‍ കെഎസ്ആര്‍ടിസിയിലെ ഡ്രൈവര്‍ സി.ജി. ഷാജിയും വനിതാ കണ്ടക്ടര്‍ ശ്രുതിയും.
15ന് പകല്‍ പന്ത്രണ്ടിനാണ് സംഭവങ്ങള്‍. കല്ലുവാതുക്കല്‍ കഴിഞ്ഞ് ശീമാട്ടി ജംഗ്ഷന് എത്താറായപ്പോഴാണ് കല്ലുവാതുക്കല്‍ ടിക്കറ്റെടുത്ത യാത്രക്കാരന് ഇറങ്ങിയില്ലെന്നത് കണ്ടക്ടറുടെ ശ്രദ്ധയില്‍പ്പെട്ടത്. അയാള്‍ ഉറങ്ങുന്ന മട്ടിലായിരുന്നു. സഹയാത്രികരോട് അയാളെ വിളിച്ചുണര്‍ത്താന്‍ നിര്‍ദ്ദേശിച്ചു. യാത്രക്കാരന് ബോധരഹിതനായി നിലത്തേയ്ക്ക് വീണു. ഉടന്‍ ഡ്രൈവറെയും മറ്റ് യാത്രക്കാരെയും വിവരമറിയിച്ചു. ഡ്രൈവര്‍ ഷാജി പിന്നൊന്നും ചിന്തിച്ചില്ല. ബസ് നേരെ തൊട്ടടുത്ത ചാത്തന്നൂര്‍ സിഎച്ച്സിയിലേയ്ക്ക് കുതിച്ചു.
ഡോക്ടര്‍ ബസിനുള്ളില്‍ കയറി പ്രാഥമികചികിത്സ നല്കിയ ശേഷം ആശുപത്രിയിലേയ്ക്ക് മാറ്റി. മണിക്കൂറുകളുടെ പരിചരണത്തിനും ചികിത്സയ്ക്കും ശേഷമാണ് യാത്രക്കാരനെ ഡ്യൂട്ടി ഡോക്ടര്‍ വിഷ്ണു ഉദയരാജും ആരോഗ്യപ്രവര്‍ത്തകരും ആശുപത്രിയിലേയ്ക്ക് മാറ്റിയത്. കല്ലുവാതുക്കല്‍ ഇടിയംവിള സ്വദേശിയും കൂലിപ്പണിക്കാരനുമായ അനീഷാ (38)ണ് ബോധരഹിതനായി വീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: