ന്യൂദല്‍ഹി: അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ അത്യാധുനിക ഇലക്ട്രോണിക് ഇന്റര്‍ലോക്കിംഗ് സിസ്റ്റം അഞ്ച് സ്റ്റേഷനുകളില്‍ കൂടി 2023 മാര്‍ച്ചിന് മുമ്പ് റെയില്‍വേ പൂര്‍ത്തിയാക്കും എന്ന് തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ആര്. മുകുന്ദ് പറഞ്ഞു.
ദക്ഷിണ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷന് സംഘടിപ്പിച്ച 76ാമത് സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം ആലപ്പുഴയിലെയും മാരാരിക്കുളത്തെയും ഇലക്ട്രോണിക് ഇന്റര്‍ലോക്കിംഗ് പൂര്‍ത്തിയാക്കി. പെരിനാട്, ശാസ്താന്കോട്ട എന്നിവിടങ്ങളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇലക്ട്രോണിക് ഇന്റര്‍ലോക്കിംഗ് പൂര്‍ത്തിയാക്കിയിരുന്നുവെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: