ന്യൂയോര്‍ക്ക്: ഇസ്ലാമിക ഭീകരന്റെ കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രമുഖ എഴുത്തുകാരന് സല്മാന് റുഷ്ദിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെന്നും സംസാരിക്കുന്നുണ്ടെന്നും സല്മാന് റുഷ്ദിയുടെ ഏജന്റ് ആന്‍ഡ്രൂ വെയ്ലി അറിയിച്ചു.
എന്നാല്‍ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല. പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ഷടാക്വ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെള്ളിയാഴ്ച പ്രസംഗിക്കാനെത്തിയപ്പോഴാണ് റുഷ്ദിക്ക് നേരെ വധശ്രമമുണ്ടായത്. ഇസ്ലാമിക ഭീകരന് ഹാദി മേതര്‍ ആണ് റുഷ്ദിയെ വധിക്കാന്‍ ശ്രമിച്ചത്. പ്രതി ന്യൂയോര്‍ക്കിലെ കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഇയാളെ കൊലപാതക ശ്രമത്തിനും ആക്രമണം നടത്തിയതിനും ബ്യൂറോ ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അറസ്റ്റ് ചെയ്ത് ന്യൂജഴ്സിയിലെ ഫെയര്‍വ്യൂവിലെ ജാമ്യമില്ലാതെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
1988-ല്‍ പ്രസിദ്ധീകരിച്ച ദ സാത്താനിക് വേഴ്സസ് എന്ന നോവലിന്റെ പേരിലാണ് ഇസ്ലാമിക ഭീകരര്‍ റുഷ്ദിയെ വേട്ടയാടുന്നത്. റുഷ്ദിക്കെതിരെ ഇറാന്റെ ആത്മീയനേതാവ് ആയത്തുള്ള ഖൊമേനി ഫത്വ പുറപ്പെടുവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: