ന്യൂദല്‍ഹി: ജാതിമത രാഷ്ട്രീയ ഭേദങ്ങളില്ലാതെ രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിച്ച് നിര്‍ത്തുന്ന മോദിയുടെ മാജിക് ഹര് ഘര്‍ തിരംഗയില്‍ ആവര്‍ത്തിക്കുകയാണ്. ഓരോ വീടുകളിലും സ്വാതന്ത്ര്യപ്പതാക ഉയര്‍ത്തൂ എന്ന മോദിയുെട ഒരൊറ്റ ആഹ്വാനത്തില്‍ ഇന്ത്യയാകെ ഒറ്റക്കെട്ടായി ഇളകിമറിയുകയാണ്. നഗരത്തിലും ഗ്രാമത്തിലും രാഷ്ട്രീയ ഭിന്നതകള്‍ മറന്ന്, മതവും ജാതിയും മറന്ന് ജനങ്ങള്‍ സ്വാതന്ത്ര്യപ്പതാക ഉയരത്തില്‍ പാറിക്കുകയാണ്. ഉറച്ച ദേശസ്നേഹത്തിന്റെ അലയൊലി മുഴക്കാന്‍ കഴിയാത്തവര്‍ക്ക് രാജ്യത്തില്‍ സ്ഥാനമില്ലെന്ന പരോക്ഷ സന്ദേശം കൂടിയാണ് ഹര്‍ഘര്‍ തിരംഗ മുഴക്കുന്നത്.
കോവിഡ് കാലത്ത് കൊറോണ എന്ന വൈറസിനെതിരെ പാത്രങ്ങള്‍ ഉറക്കെ മുട്ടി പ്രാര്‍ത്ഥിക്കാനുള്ള മോദിയുടെ ആഹ്വാനം കേട്ട് അന്ന് ജാതി,മത,രാഷ്ട്രീയ ഭേദമില്ലാതെയാണ് ജനങ്ങള്‍ ആവേശത്തോടെ മോദിയുടെ വാക്കുകളെ പിന്തുടര്ന്നത്. സംഭീതമായ ആ കൊറോണ ഭീതിയില്‍ അത് ജനങ്ങള്‍ക്ക് ആശ്വാസമായിരുന്നു. പിന്നീട് കോവിഡ് പോരാട്ടത്തില്‍ ജീവന് ബലിയര്‍പ്പിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ബാല്‍ക്കണികളിലും വീടിന്റെ ടെറസിലും നിന്ന് എല്ലാവരോടും ഉറക്കെ കയ്യടിക്കാന്‍ മോദി പറഞ്ഞു. ഇതും എല്ലാ വേര്‍തിരിവുകളും മറന്ന് ജനം ഒറ്റക്കെട്ടായി നിര്‍വ്വഹിച്ചു.
ഇപ്പോഴിതാ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികദിനത്തില്‍ എല്ലാവരോടും പതാക വീടുകളില്‍ ഉയര്‍ത്താനും സമൂഹമാധ്യമഅക്കൗണ്ടിലെ പ്രൊഫൈല്‍ ഫോട്ടോ പതാകയാക്കാനും ആഹ്വാനം ചെയ്തതോടെ ഇന്ത്യയാകെ ദേശസ്നേഹത്തിന്റെ വികാരം അലയടിക്കുകയാണ്. അതില്‍ രാഷ്ട്രീയ, മത, ജാതി, രാഷ്ട്രീയ ഭേദങ്ങളില്ല. എല്ലാവരും ഒത്തൊരുമിച്ച് ഇന്ത്യന്‍ പതാകയും ദേശീയ ഗാനവും വീണ്ടും നെഞ്ചിലേറ്റുമ്പോള്‍ ഇന്ത്യയില്‍ ദേശസ്നേഹത്തിന്റെ പുതിയൊരു കുതിപ്പ് അനുഭവവേദ്യമാകുന്നു.
രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ തുടക്കത്തില്‍ പരിഹസിക്കാന്‍ നോക്കിയെങ്കിലും അദ്ദേഹത്തിന് പോലും പ്രൊഫൈല്‍ ചിത്രം ദേശീയ പതാകയാക്കേണ്ടിവന്നു. ഭരണപ്രതിപക്ഷ ഭേദമില്ലാതെ രാഷ്ട്രീയ നേതാക്കളെല്ലാം അവരുടെ പ്രൊഫൈല്‍ ചിത്രം ദേശീയ പതാകയാക്കി. സാധാരണക്കാര്‍ വീട്ടുവളപ്പില്‍ തന്നെ പതാക ഉയര്‍ത്തി. കടുത്ത മോദി വിരുദ്ധ ചാനലായ എന്‍ഡിടിവി പോലും അവരുടെ ട്വിറ്ററിലെ പ്രൊഫൈല്‍ ചിത്രം ദേശീയ പതാകയാക്കിയിരിക്കുകയാണ്.
സിനിമ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പതാക ഉയര്‍ത്തി സാധാരണക്കാര്‍ക്ക് സന്ദേശം നല്കി. മലയാളത്തില്‍ നടന് മോഹന്‍ലാലും തമിഴ്നാട്ടില്‍ രജനീകാന്തും 13ാം തിയതി തന്നെ പതാക ഉയര്‍ത്തിയവരാണ്. നഗരങ്ങളില്‍ റസിഡന്‍ഷ്യല്‍ അസോസിയേഷനുകളെല്ലാം പതാക ഉയര്‍ത്തല്‍ ഒരു വലിയ ചടങ്ങായി തന്നെ ആഘോഷിച്ചു. എന്തിന് ജമ്മു കശ്മീരില്‍ തീവ്രവാദികളുടെ വീടുകളില്‍ പോലും അവരുടെ ബന്ധുക്കള്‍ പതാക ഉയര്‍ത്തി. വാര്‍ത്താചാനലുകള്‍ താരങ്ങളെ അണിനിരത്തി ദേശീയ ഗാനം പുതിയ ആവേശത്തോടെ അവതരിപ്പിച്ചു. എവിടെയോ ശക്തിക്ഷയിച്ച, ഊര്‍ജ്ജം കുറഞ്ഞുപോയ ദേശസ്നേഹം പതിന്മടങ്ങ് ശക്തിയോടെ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന കാഴ്ചയാണ് എങ്ങും. എന്തായാലും 75ാം സ്വാതന്ത്ര്യദിനാഘോഷം കഴിയുന്നതോടെ രാജ്യസ്നേഹത്തിന്റെ കരുത്ത് സിരകളിലോടുന്ന ജനത ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുമെന്ന് തീര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: